പത്തനംതിട്ട: സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് കയറ്റിയ വീട്ടമ്മ മരിച്ച കേസില്‍ ആശുപത്രിക്കെതിരെ കേസെടുത്തു.ഞായറാഴ്ച അപ്പെൻഡിസൈറ്റിസ് ശസ്ത്രക്രിയക്ക് വിധേയയാക്കിയ സതീഭായിയാണ് മരിച്ചത്. മലയാലപ്പുഴ കാഞ്ഞിരപ്പാറ ജയഭവനില്‍ മനോജിന്റെ ഭാര്യയാണ് സതീഭായി.
read also: ഭാര്യയെയും ഭാര്യാപിതാവിനെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു: പ്രതി അറസ്റ്റില്‍
അപ്പെൻഡിസൈറ്റിസ് ശസ്ത്രക്രിയക്ക് ശേഷം ഇവരെ മുറിയിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് മരണ വിവരം ബന്ധുക്കളെ അറിയിച്ചു. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്.
മരണത്തില്‍ സംശയമുണ്ടെന്നും ഓവര്‍ഡോസ് അനസ്തേഷ്യയാണ് കാരണമെന്നും ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് ആശുപത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
Post Your Comments