കാസര്‍കോട്: അമ്പലത്തറ കണ്ണോത്ത് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. അമ്പലത്തറ സ്വദേശി ബീനയാണ് (40) മരിച്ചത്. സംഭവത്തിൽ ഭര്‍ത്താവ് ദാമോദരനെ (55) പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കൊലപാതകം സംഭവിച്ചത്. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രകോപിതനായ ദാമോദരന്‍ ബീനയെ കഴുത്തു ഞെരിച്ചും ഭിത്തിയില്‍ തലയിടിപ്പിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
read also: 83കാരനിൽനിന്നും രണ്ടു ലക്ഷം രൂപ കൈക്കൂലി : നഗരസഭ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു
ഭാര്യയെ കൊലപ്പെടുത്തിയ കാര്യം ദാമോദരന്‍ തന്നെയാണ് നാട്ടുകാരെ അറിയിച്ചത്.തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ദാമോദരനെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു.
Post Your Comments