ThiruvananthapuramLatest NewsKeralaNattuvarthaNews

പഞ്ചായത്ത് അംഗത്തിന് പൊള്ളലേറ്റത് ആസിഡാക്രമണത്തിൽ തന്നെ: കുപ്പി വീട്ട് പരിസരത്ത് നിന്ന് കണ്ടെത്തി പൊലീസ്

ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം

തിരുവനന്തപുരം: മാറനല്ലൂർ പഞ്ചായത്തംഗം സുധീർഖാന് പൊള്ളലേറ്റ സംഭവം ആസിഡ് അക്രമണമാണെന്ന് തെളിഞ്ഞു. ആസിഡ് കൊണ്ടുവന്ന കുപ്പി വീടിനു പരിസരത്ത് നിന്ന് പൊലീസ് കണ്ടെത്തി. തുടർന്നാണ് ആസിഡ് ആക്രമണം ആണെന്ന് സ്ഥിരീകരിച്ചത്.

Read Also : മിഡ് സൈസ് എസ്‌യുവിയുമായി കിയ മോട്ടോഴ്സ് വീണ്ടും വിപണിയിൽ, പുതിയ മോഡലിനെ കുറിച്ച് അറിയാം

ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. പരിക്കേറ്റ സുധീർഖാന്‍റെ സുഹൃത്ത് വീട്ടിലെത്തിയതിന് പിന്നാലെയാണ് സംഭവം നടന്നതെന്ന് സുധീർഖാന്‍റെ ഭാര്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതേതുടർന്ന്, നടത്തിയ പരിശോധനയിലാണ് വീടിനു സമീപത്തുനിന്ന് ആസിഡിന്‍റെ കുപ്പി കണ്ടെത്തിയത്. സാരമായി പരിക്കേറ്റ സുധീര്‍ഖാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read Also : ആഗോള തലത്തിൽ മികച്ച പ്രകടനവുമായി ഇൻഡിഗോ, ഇന്ത്യയിലെ വിപണി വിഹിതം വീണ്ടും ഉയർത്തി

മുഖത്തും ശരീരത്തുമായി 30 ശതമാനത്തോളം പൊള്ളലേറ്റ സുധീർഖാനെ ആദ്യം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പഞ്ചായത്തിലെ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ് സുധീർ ഖാൻ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button