Latest NewsNewsIndia

മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം,ഭാര്യയെ ആസിഡ് ഒഴിച്ച് കൊന്ന് ഒളിവില്‍ പോയ ഭര്‍ത്താവ് പിടിയില്‍

കോലാപൂര്‍: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് കൊന്ന് ഒളിവില്‍ പോയ 61 കാരന്‍ ഒരു വര്‍ഷത്തിന് ശേഷം പിടിയിലായി. ഡല്‍ഹിയിലെ ജഹാംഗിര്‍പുരി സ്വദേശിയായ ജിതു എന്ന ജിതേന്ദ്രയാണ് 2023ല്‍ ഭാര്യയുടെ ദേഹത്തേയ്ക്ക് ആസിഡ് ഒഴിച്ചത്. പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ ഭാര്യ മരിച്ചതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. 2023 ഏപ്രില്‍ 29നായിരുന്നു ഇത്. ആസിഡ് ആക്രമണത്തിന് കേസ് എടുത്ത് ജിതുവിനായി തെരച്ചില്‍ നടക്കുന്നതിനിടെയാണ് ഭാര്യ മരിച്ചത്.

Read Also: ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി, കൊലപാതകമെന്ന് സംശയം: മരിച്ചത് മുഹമ്മദ് അബ്ദുള്‍ അര്‍ഫാത്ത്

ഒരു വര്‍ഷത്തിന് ശേഷം മഹാരാഷ്ട്രയിലെ കോലാപൂരില്‍ നിന്നാണ് ഡല്‍ഹി ക്രൈം ബ്രാഞ്ച് ഇയാളെ പിടികൂടിയത്. നിരവധി സംസ്ഥാനങ്ങളില്‍ ഒളിച്ച് താമസിച്ച ശേഷമാണ് ഇയാള്‍ ഇവിടെയെത്തിയതെന്നാണ് ക്രൈം ബ്രാഞ്ച് വിശദമാക്കുന്നത്. മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ ഉപേക്ഷിച്ച് മുങ്ങിയതാണ് ഇയാളെ കണ്ടെത്തുന്നതിന് വെല്ലുവിളിയായത്. താടിയും മുടിയും അടക്കം നീട്ടിയ രൂപത്തിലായിരുന്നു ക്രൈം ബ്രാഞ്ച് പിടികൂടുമ്പോള്‍ ഇയാളുണ്ടായിരുന്നത്.

വിവിധ ആരാധനാലയങ്ങളില്‍ സഹായിയായി ആയിരുന്നു ഇയാള്‍ ഉപജീവനം നടത്തിയിരുന്നത്. അടുത്തിടെയാണ് പൊലീസിന് ഇയാളെ കുറിച്ച് രഹസ്യ വിവരം ലഭിച്ചത്. മഹാരാഷ്ട്രയിലെത്തിയ പൊലീസ് ഇയാളുടെ ഒളിയിടം കണ്ടെത്തിയെങ്കിലും ഇയാള്‍ പൊലീസ് എത്തും മുന്‍പ് രക്ഷപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ക്ഷേത്രത്തിലേക്ക് വഴി തിരക്കി നിന്ന 61കാരന്‍ പൊലീസിന്റെ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button