കൊച്ചി: ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ച് കഴിഞ്ഞാൽ അതിനോട് എതിരഭിപ്രായം ഉണ്ടാകുന്നത് സാധാരണയാണ്. സമൂഹ മാധ്യമങ്ങളിലെ സിനിമാ ഗ്രൂപ്പുകളിൽ ഇതുസംബന്ധിച്ച ചർച്ചകളും ഉണ്ടാകാറുണ്ട്. ഇന്നലത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയകളിൽ ചർച്ചയായത് റോഷാക്കിലെ ബിന്ദു പണിക്കരുടെ പ്രകടനം, മാളികപ്പുറത്തിലെ ദേവനന്ദയുടെ പ്രകടനം എന്നിവയാണ്. ദേവനന്ദയുടെ പ്രകടനം അവാർഡ് ജൂറി പരിഗണിച്ചതേ ഇല്ല എന്ന വിമർശനം ശക്തമാകുന്നതിനിടെ, ദേവനന്ദയെ ചേർത്തുപിടിച്ച് നടൻ ശരത് ദാസ്.
ദേവനന്ദയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ശരത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ ‘എല്ലാ അഭിനന്ദനങ്ങൾ… എന്തായാലും കോടിക്കണക്കിന് മലയാളികളുടെയും എന്റെയും മനസ് കൊണ്ടും ഹൃദയം കൊണ്ടും നിനക്ക് എപ്പോഴേ അവാർഡ് തന്നുകഴിഞ്ഞു മോളെ…’. ഈ വര്‍ഷത്തെ ബാലതാരങ്ങള്‍ക്കുള്ള പുരസ്കാരം തന്മയ സോള്‍, മാസ്റ്റര്‍ ഡാവിഞ്ചി എന്നിവരാണ് സ്വന്തമാക്കിയത്.
മികച്ച ബാലതാരത്തിനുള്ള പുരസ്കാരത്തിൽ ദേവനന്ദയ്ക്ക് ജൂറി പ്രത്യേക പരാമർശം പോലും നല്കാത്തതിനെതിരെ എഴുത്തുകാരി അഞ്‍ജു പാർവതി പ്രഭീഷും രംഗത്ത് വന്നിരുന്നു. മാളികപ്പുറത്തിലെ കല്ലുവെന്ന പെൺകുട്ടിക്ക് പ്രത്യേക ജൂറി പരാമർശം പോലും നൽകാതിരുന്നത് ശരിയായില്ലെന്ന് അഞ്‍ജു തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. നൂറ് കോടി ക്ലബ്ബിൽ ചരിത്രം എഴുതിയ ആ മനോഹര ചിത്രത്തിന് എന്തെങ്കിലും അവാർഡ് കിട്ടിയിരുന്നെങ്കിൽ താൻ സത്യമായും ഞെട്ടിയേനെ എന്നും അഞ്‍ജു പാർവതി വിമർശിച്ചു.
Post Your Comments