മംഗളൂരു: മംഗളൂരുവിലെ രണ്ട് പെട്ടിക്കടകളില്‍ വില്പനയിലുള്ള ലഹരി കലര്‍ന്ന 100 കിലോഗ്രാം ചോക്ലേറ്റുകള്‍ പൊലീസ് പിടികൂടി. കാര്‍ സ്ട്രീറ്റിലെ മനോഹര്‍ ഷെട്ടി, ഫല്നിറില് യു.പി സ്വദേശി ബച്ചന് സോങ്കാര്‍ എന്നിവരുടെ കടകളില്‍ നിന്നാണ് ലഹരി കലര്‍ന്ന ചോക്ലേറ്റുകള്‍ പിടിച്ചെടുത്തത്.
Read Also: കുടുംബാംഗങ്ങള്‍ക്കൊപ്പം ശബരിമല ദര്‍ശനം നടത്തി നടി സിത്താര
ഇരു കടകളിലും അനുഭവപ്പെടുന്ന തിരക്ക് ശ്രദ്ധയില്‍ പെട്ടവര്‍ പൊലീസിന് വിവരം നല്‍കുകയായിരുന്നു. സ്കൂള്‍, കോളേജ് വിടുന്ന സമയങ്ങളില്‍ കുട്ടികള്‍ വന്‍തോതില്‍ വാങ്ങുന്നത് ചോക്ലേറ്റുകളാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. കട ഉടമകള്‍ക്ക് എതിരെ കേസെടുത്ത പൊലീസ് ചോക്ലേറ്റ് രാസ പരിശോധനക്ക് അയച്ചു. ഏത് തരം,എത്ര അളവില്‍ ലഹരി കലര്‍ത്തിയാണെന്ന് അറിയാനാണിത്.
നഗരത്തില്‍ പുകയില ഉല്പന്നങ്ങള് നിരോധനം ലംഘിച്ച് വില്പന നടത്തിയ 707 പേര്‍ക്ക് എതിരെ കഴിഞ്ഞ മാസം പുകയില വിരുദ്ധ ‘കോട്പ’നിയമത്തില്‍ കേസെടുത്ത് 71340 രൂപ പിഴ ഈടാക്കി യിരുന്നു. ആ പരിശോധനയില്‍ ഉള്‍പ്പെടാത്ത കടകളില്‍ നിന്നാണ് ലഹരി ചോക്ലേറ്റുകള്‍ പിടികൂടിയത്. ഇതിന്റെ ഉത്ഭവ കേന്ദ്രം, വിപണന ശൃംഖല തുടങ്ങിയവ അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
Post Your Comments