KottayamNattuvarthaLatest NewsKeralaNews

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് അപകടം: വ​ൻ ദുരന്തം ഒ​ഴി​വാ​യത് തലനാരിഴയ്ക്ക്

വൈ​ക്കം സ്വ​ദേ​ശി രൂ​പേ​ഷി​ന്‍റെ ടാ​റ്റ പ​ഞ്ച് കാ​റാ​ണ് തീപിടിച്ച് ക​ത്തി​യ​ത്

ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ൺ റൂ​ട്ടി​ലെ ആ​നി​യി​ള​പ്പി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് അപകടം. വൈ​ക്കം സ്വ​ദേ​ശി രൂ​പേ​ഷി​ന്‍റെ ടാ​റ്റ പ​ഞ്ച് കാ​റാ​ണ് തീപിടിച്ച് ക​ത്തി​യ​ത്. ബോ​ണ​റ്റ് ഭാ​ഗ​ത്തു ​നി​ന്നും തീ ​ഉ​യ​ർ​ന്ന ഉ​ട​ൻ ത​ന്നെ അ​ണ​ച്ച​തി​നാ​ൽ വ​ൻ അ​പ​ക​ടം ആണ് ഒ​ഴി​വാ​യത്.

Read Also : ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം: ഒരു മരണം, 3 പേർക്ക് പരിക്ക്, നിരവധി വാഹനങ്ങൾ ഒലിച്ചുപോയി

ഞാ​യ​റാ​ഴ്ച ​വൈ​കീ​ട്ട്​ നാ​ലി​നാ​ണ്​ സം​ഭ​വം. ടീം ​ന​ന്മ​കൂ​ട്ടം പ്ര​വ​ർ​ത്ത​ക​നാ​യ ശി​ഹാ​ബ് മു​ള്ള​ൻ​മ​ട​ക്ക​ൽ ഇ​വ​രു​ടെ വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​മ്പോ​ൾ തീ ​പ​ട​രു​ന്ന​താ​യി ക​ണ്ടു. പെ​ട്ടെ​ന്ന് വാ​ഹ​നം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട അ​ദ്ദേ​ഹം സ്വ​ന്തം വ​ണ്ടി​യി​ലു​ണ്ടാ​യി​രു​ന്ന ബ​ക്ക​റ്റ് എ​ടു​ത്ത്​ തൊ​ട്ട​ടു​ത്ത തോ​ട്ടി​ൽ​നി​ന്ന്​ വെ​ള്ളം​കോ​രി​യൊ​ഴി​ച്ച് തീ ​അ​ണ​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പി​ന്നീ​ട്​ ഈ​രാ​റ്റു​പേ​ട്ട​യി​ൽ​നി​ന്ന്​ അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തിയാണ് തീ ​പൂ​ർ​ണ​മാ​യി അ​ണ​ച്ചത്. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ എ​ൻ.​ആ​ർ. വി​നോ​ദ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ആ​ന​ന്ദ് രാ​ജു, ശ്രീ​ജി​ത്, വി​ഷ്ണു എം.​ജെ, നി​ബി​ൻ സേ​വ്യ​ർ എ​ന്നി​വ​ർ പ​​​ങ്കെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button