വഡോദര : മരിച്ച കുഞ്ഞിന് സംസ്‌കാരച്ചടങ്ങിനിടെ ജീവന്‍ വെച്ചു. ഒരു മാസം പ്രായമുള്ള കുഞ്ഞാണ് കഷ്ടിച്ച് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ജനിച്ചപ്പോള്‍ തന്നെ കുഞ്ഞിന് ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.
കുഞ്ഞ് ജനിച്ച ഒരു മാസത്തിന് ശേഷവും അസുഖം പ്രകടമായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 24 മണിക്കൂര്‍ വെന്റിലേറ്ററില്‍ നിരീക്ഷിച്ചതിന് ശേഷം കുട്ടി ഉടന്‍ തന്നെ മരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രം ജീവന്‍ നിലനിര്‍ത്തുന്ന കുട്ടിയെ ദമ്പതിമാര്‍ ആശുപത്രിയില്‍ നിന്നും നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തു.
തുടര്‍ന്ന് ദമ്പതികള്‍ കുട്ടിയെ ശ്മശാനത്തില്‍ കൊണ്ടു പോയി ചിത കൊളുത്താന്‍ ഒരുങ്ങി. തീ കൊളുത്തുന്നതിന് തൊട്ടുമുന്‍പ് കുഞ്ഞിന്റെ കാലുകള്‍ ചലിക്കുന്നത് കണ്ട് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുഞ്ഞ് പിന്നീട് മരുന്നിനോട് പ്രതികരിക്കുകയും ജീവന്‍ തിരിച്ച് കിട്ടുകയും ചെയ്തു.
Post Your Comments