KeralaLatest NewsNews

വിലക്കയറ്റം തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു: കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം തടയുന്നതിൽ പിണറായി സർക്കാർ പൂർണമായും പരാജയപ്പെട്ടതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പച്ചക്കറി വില ദിനംപ്രതി കൂടികൊണ്ടിരിക്കുമ്പോൾ സർക്കാർ നോക്കുകുത്തിയാവുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ചാര കളര്‍ സ്‌കൂട്ടറില്‍ വന്നയാളാണ് കവര്‍ച്ചക്ക് പിന്നില്‍,ഈ സ്‌കൂട്ടര്‍ ആളൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മോഷണം പോയത്

ഇരുട്ടടി പോലെ അരി വിലയും കുത്തനെ ഉയർന്നിരിക്കുകയാണ്. ഓണം വരുമ്പോഴേക്കും അരിക്ക് 60 രൂപ എത്തുമെന്നുറപ്പായിരിക്കുകയാണ്. മലയാളികൾ ഓണമുണ്ണണ്ടെന്നാണോ സർക്കാരിന്റെ നിലപാടെന്ന് അദ്ദേഹം ചോദിക്കുന്നു. ആന്ധ്ര അരി ലോബിയെ സഹായിക്കാനാണ് സർക്കാർ നീക്കമെന്ന് വ്യക്തമാണ്. പൊതുവിതരണ കേന്ദ്രങ്ങൾ ഉപയോഗിച്ച് വിലക്കയറ്റം തടഞ്ഞു നിർത്താതെ കരിഞ്ചന്തക്കാരെ സഹായിക്കുകയാണ് സർക്കാർ ശ്രമിക്കുന്നത്. ഹോർട്ടികോർപ്പ് വഴി പച്ചക്കറികൾ വിതരണം ചെയ്യാൻ സർക്കാർ തയ്യാറാവണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Read Also: വൃഷ്ണം മുറിച്ചുമാറ്റിയ നിലയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ശരീരം, ആത്മഹത്യയെന്ന് സംശയം

shortlink

Related Articles

Post Your Comments

Related Articles


Back to top button