Latest NewsNewsIndia

ഐഐടി എന്‍ട്രന്‍സ് വിദ്യാര്‍ത്ഥി ജീവനൊടുക്കി, ഏറെ പ്രശസ്തമായ കോച്ചിംഗ് സെന്ററില്‍ ആത്മഹത്യ കൂടുന്നു

ഈ വര്‍ഷം ഇതുവരെ മരിച്ചത് 15 വിദ്യാര്‍ത്ഥികള്‍

കോട്ട: ഐഐടി പ്രവേശനത്തിനായുള്ള പ്രധാന പരിശീലന കേന്ദ്രമായ രാജസ്ഥാനിലെ കോട്ടയില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ രാംപൂര്‍ സ്വദേശിയായ 17കാരനാണ് മരിച്ചത്. രണ്ടു മാസം മുന്‍പാണ് ഈ വിദ്യാര്‍ത്ഥി കോട്ടയില്‍ എത്തിയത്. കഠിനമേറിയ ഐഐടി ജെഇഇ പരീക്ഷയ്ക്കുള്ള പരിശീലനത്തിലായിരുന്നു. ഒരു സുഹൃത്തിനൊപ്പം കോട്ടയില്‍ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുകയായിരുന്നു. സുഹൃത്ത് പുറത്തുപോയ സമയത്തായിരുന്നു മരണം.

Read Also: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

സുഹൃത്ത് ഇന്നു രാവിലെ തിരിച്ചെത്തുമ്പോള്‍ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അയല്‍ക്കാരെയും പോലീസിനെയും വിളിച്ച് വാതില്‍ പൊളിച്ച് അകത്തുകയറിപ്പോഴാണ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

എന്‍ജിനീയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷ പരിശീലനത്തിലൂടെ പ്രശസ്തിയാര്‍ജിച്ച കോട്ടയില്‍ പിശീലനത്തിനെത്തുന്ന എത്തുന്ന കുട്ടികള്‍ക്കിടയില്‍ ആത്മഹത്യ പ്രവണ കൂടി വരികയാണ്. കഴിഞ്ഞ വര്‍ഷം കോട്ടയില്‍ 15 പേര്‍ ജീവനൊടുക്കി. ഈ വര്‍ഷം ഇതുവരെ 15 മരണം റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button