Latest NewsNewsBusiness

റേഷൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാം! സമയപരിധി വീണ്ടും ദീർഘിപ്പിച്ച് കേന്ദ്രസർക്കാർ

റേഷൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യാൻ തൊട്ടടുത്തുള്ള റേഷൻ കട സന്ദർശിച്ചാൽ മതിയാകും

റേഷൻ കാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്യാനുള്ള സമയപരിധി വീണ്ടും ദീർഘിപ്പിച്ച് കേന്ദ്രസർക്കാർ. ഈ വർഷം സെപ്റ്റംബർ 30 വരെയാണ് സമയപരിധി നീട്ടി നൽകിയിരിക്കുന്നത്. തുടർച്ചയായ മൂന്നാം തവണയാണ് റേഷൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി ദീർഘിപ്പിക്കുന്നത്. നേരത്തെ 2023 മാർച്ച് 31 വരെയായിരുന്നു സമയം നൽകിയിരുന്നത്. അതിനുശേഷം ജൂൺ 30 വരെ സാവകാശം നൽകിയിരുന്നു. പിന്നീടാണ് സെപ്റ്റംബർ വരെ ദീർഘിപ്പിച്ചത്.

ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ച് റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ പ്രധാന രേഖകളാണ്. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം പ്രകാരം, സബ്സിഡി നിരക്കിൽ ഭക്ഷ്യ ധാന്യങ്ങൾ വാങ്ങുന്നതിനായാണ് അർഹരായവർക്ക് റേഷൻ കാർഡ് നൽകുന്നത്. റേഷൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യുന്നതിലൂടെ, ഉപഭോക്താക്കൾ ഒന്നിലധികം റേഷൻ കാർഡുകൾ കൈവശം വയ്ക്കുന്നത് തടയാനാകും. കൂടാതെ, അർഹതപ്പെട്ടവരിലേക്ക് റേഷൻ എത്തിക്കാനും, വ്യാജ റേഷൻ കാർഡുകൾ ഇല്ലാതാക്കാനും ഈ നടപടി സഹായിക്കുന്നതാണ്.

Also Read: ഭരണഘടനയുടെ 44-ാം വകുപ്പിൽ ഏകീകൃത സിവിൽ കോഡ് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന കാര്യം ജമാഅത്തെ ഇസ്ലാമി മറക്കുന്നു: തോമസ് ഐസക്

റേഷൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യാൻ തൊട്ടടുത്തുള്ള റേഷൻ കട സന്ദർശിച്ചാൽ മതിയാകും. റേഷൻ കടകളിൽ നിന്ന് ഇ.പി.ഒ.എസ് മെഷീൻ വഴി നേരിട്ടും, അല്ലെങ്കിൽ താലൂക്ക് സപ്ലൈ ഓഫീസ് വഴിയും ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കാവുന്നതാണ്. കൂടാതെ, ഓൺലൈനായും ഇവ തമ്മിൽ ബന്ധിപ്പിക്കാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button