കോടികളുടെ വായ്പകൾ തിരിച്ചടച്ചതോടെ കുടിശ്ശികകൾ അവസാനിപ്പിച്ച് പ്രമുഖ എയർലൈനായ സ്പൈസ്ജെറ്റ്. റിപ്പോർട്ടുകൾ പ്രകാരം, 100 കോടി രൂപയുടെ മുഴുവൻ വായ്പകളുമാണ് സ്പൈസ്ജെറ്റ് തിരിച്ചടച്ചിരിക്കുന്നത്. സിറ്റി യൂണിയൻ ബാങ്കിൽ നിന്നാണ് വൻ തുക സ്പൈസ് ജെറ്റ് കടമെടുത്തത്. വായ്പയുടെ അവസാന ഗഡുവായ 25 കോടി രൂപ അടച്ചാണ് കുടിശ്ശിക തീർത്തിരിക്കുന്നത്. ഇതോടെ, 2012-ൽ എടുത്ത മുഴുവൻ ലോൺ അക്കൗണ്ടും വിജയകരമായി ക്ലോസ് ചെയ്തതായി സ്പൈസ്ജെറ്റ് അറിയിച്ചിട്ടുണ്ട്.
കുടിശ്ശികകൾ അടച്ചുതീർത്തതോടെ എയർലൈൻ ബാങ്കിൽ പണയം വെച്ചിട്ടുള്ള എല്ലാ സെക്യൂരിറ്റികളും ഇതിനോടകം റിലീസ് ചെയ്തിട്ടുണ്ട്. ഇതിനുമുൻപ് നോർഡിക് ഏവിയേഷൻ ക്യാപിറ്റലുമായുള്ള വിജയകരമായ ഒത്തുതീർപ്പ് സ്പൈസ്ജെറ്റ് പൂർത്തിയാക്കിയിരുന്നു. ഇതിനുശേഷമാണ് സിറ്റി യൂണിയൻ ബാങ്കിന് നൽകാനുള്ള പണം മുഴുവനായും തിരിച്ചടച്ചത്. നിലവിൽ, ബോയിംഗ് 737 മാക്സ്, ബോയിംഗ് 700, ക്യു 400 എന്നിവ ഉൾപ്പെടെയുള്ള വിമാനങ്ങൾ ഉപയോഗിച്ച് ആഭ്യന്തര റൂട്ടുകളിലും, അന്താരാഷ്ട്ര റൂട്ടുകളിലും പ്രതിദിനം 250 ഫ്ലൈറ്റ് സർവീസ് സ്പൈസ്ജെറ്റ് നടത്തുന്നുണ്ട്.
Also Read: പബ്ജി കളിയിലൂടെ പ്രണയം: യുവാവിനൊപ്പം ജീവിക്കാൻ നാല് കുട്ടികളുമായി പാകിസ്ഥാൻ യുവതി ഇന്ത്യയിൽ
Post Your Comments