തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ പ്രശ്ന ബാധിത ബൂത്തുകളിലും കേന്ദ്ര സേനയെ വിന്യസിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് നസീം സെയ്ദി വാര്‍ത്താ സമ്മേളത്തില്‍ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ പ്രശ്നബാധിത ബൂത്തുകള്‍ ഉള്ളത് വടക്കന്‍ കേരളത്തിലാണെന്നും ഇവിടങ്ങളില്‍ സൂക്ഷ്മ നിരീക്ഷകരുടെ എണ്ണം കൂട്ടുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കിയിട്ടുണ്ട്.
200 ലേറെ പ്രശ്ന ബാധിത ബൂത്തുകളാണ് സംസ്ഥാനത്ത് ഉള്ളതെന്നും പ്രശ്ന ബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സംവിധാനം നടപ്പാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തണല്‍ ഉറപ്പാക്കുമെന്നും കടുത്ത വേനല്‍ കണക്കലെടുത്ത് വോട്ടിങ് കേന്ദ്രങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ മൊബൈല്‍ ആപ്പ് പുറത്തിറക്കിയതായും തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.
Post Your Comments