വെള്ളറട: വില്ലേജാഫീസിന് തീയിട്ടത് രു രേഖ കിട്ടാന്‍വേണ്ടി വര്‍ഷങ്ങളോളം നടത്തിച്ചതില്‍ പ്രതിഷേധിച്ചെന്ന് പ്രതി സാംകുട്ടി മൊഴി നല്‍കി.വിമുക്‌തഭടനായ സാംകുട്ടി ഇപ്പോള്‍ ടാപ്പിംഗ് തൊഴിലാളിയാണ്. ഭൂമി പോക്കുവരവ് ചെയ്യാന്‍ മൂന്ന് വര്‍ഷമായി കയറിയിറങ്ങി മടുത്തെന്നും ഉദ്യോഗസ്‌ഥര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്തത്തില്‍ ക്ഷമ നശിച്ചതിനെ തുടര്‍ന്നാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും ഇയാള്‍ വ്യക്‌തമാക്കി. എഴുപതു വര്‍ഷമായി കൈവശം വെച്ച് അനുഭവിച്ചിരുന്ന ഭൂമി പിതാവ് സാംകുട്ടിക്കും സഹോദരങ്ങളായ സെല്‍വനും വിജയനുമായി ഭാഗം ചെയ്‌തു നല്‍കിയിരുന്നു. എന്നാല്‍ റവന്യൂ അധികൃതര്‍ ഇവ പോക്കുവരവു ചെയ്‌തു കൊടുത്തില്ല. ഇതേ തുടര്‍ന്ന് സാംകുട്ടിക്ക് വീട് വെയ്‌ക്കാനോ അതിനായി ഒരു വായ്‌പയെടുക്കാനോ സാധിച്ചിട്ടില്ല. മുമ്പ് ഒരു വില്ലേജ് ഓഫീസറെ സമീപിച്ചപ്പോള്‍ അദ്ദേഹം കൈക്കൂലി ആവശ്യപ്പെട്ടെങ്കിലും കൊടുക്കാന്‍ തയ്യാറാകാതിരുന്നതിനാല്‍ സാംകുട്ടിക്ക് പല തവണ വില്ലേജ്, താലൂക്ക് ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വന്നിരുന്നു. 1985 വരെ കരം ഒടുക്കിയിരുന്ന ഭൂമി ഇപ്പോഴും റവന്യൂ രേഖകളില്‍ തരിശായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഭൂമി സര്‍ക്കാര്‍ വക ആയതിനാല്‍ സര്‍ക്കാര്‍ അനുമതിക്കായുള്ള കാല താമസമാണ് ഉണ്ടായതെന്നാണ് വില്ലേജ്‌ഓഫീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ സാംകുട്ടിയുടെ വസ്‌തുവിനോട് ചേര്‍ന്ന് കിടക്കുന്ന ചിലരുടെ ഭൂമിയും തരിശായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രേഖകള്‍ സംബന്ധിച്ച കാര്യം വിജിലന്‍സ് അന്വേഷിക്കുമെന്നാണ് പോലീസ് വ്യക്‌തമാക്കിയിട്ടുള്ളത്.
Post Your Comments