സോഷ്യൽ മീഡിയയിൽ സജീവമാണ് സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ്. കോൺഗ്രസ് നേതാവ് കെ സുധാകരനെ മോൺസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രധാന ചോദ്യങ്ങളുമായി എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.
READ ALSO: ഉയര്‍ന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാന്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍…
പണ്ഡിറ്റിൻ്റെ രാഷ്ട്രീയ നിരീക്ഷണം
K. സുധാകരൻ ജിയെ അറസ്റ്റ് ചെയ്ത വാർത്ത അറിഞ്ഞ് ഞെട്ടിപ്പോയി.. കേസിന്റെ ശരിയും, തെറ്റും, മെറിറ്റും ഡിമെറിറ്റും കോടതി തീരുമാനിക്കട്ടെ.. കുറ്റം ചെയ്തു എങ്കിൽ ശിക്ഷിക്കട്ടെ.. അതുവരെ വ്യക്തമായി അഭിപ്രായം പറയുവാൻ ആകില്ല..
എങ്കിലും ചില സംശയങ്ങൾ…
1)മോൺസൻ്റെ കയ്യിൽ നിന്ന് സുധാകരൻ ജി പണം വാങ്ങി എന്നു ഒരു driver പറയുന്നു.. പക്ഷേ മോൺസന് പരാതി ഇല്ലാ എന്നും, ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്നും പറയുന്നു. എങ്കിൽ ഈ കേസ് എങ്ങനെ നിലനിലക്കും ?
2) മുഖ്യനെയും , പ്രധാനമന്ത്രിയെയും ഒക്കെ പരിചയപ്പെടുത്തുവാൻ ആണത്രേ മോൺസൻ കൈക്കൂലി കൊടുത്തത് എന്നു പറയുന്നു.. പക്ഷേ കമ്മ്യൂണിസ്റ്റ് കാരനായ മുഖ്യനും, BJP കാരനായ പ്രധാനമന്ത്രിയെയും ഇദ്ദേഹം എങ്ങനെ പരിചയപ്പെടുത്തും ?
3) ഇത്തരം പണം ഇടപാട്, കൈക്കൂലി ഒക്കെ ലോകത്ത് ആരെങ്കിലും വെറും ഒരു ഡ്രൈവറുടെ മുന്നിൽ വെച്ച് ചെയ്യുമോ ?
ഇതെല്ലാം കേവലം എൻ്റെ സംശയങ്ങൾ മാത്രമാണ്.. സത്യം എന്താണെന്നോ , യഥാർത്ഥത്തിൽ ഈ കേസ് , FIR എന്തെല്ലാം കുറ്റങ്ങൾ ചുമത്തി ആണ് ഇട്ടത് , എന്തുകൊണ്ട് അറസ്റ്റ് ചെയ്തു, മറ്റു വല്ല serious വിഷയങ്ങൾ ഉണ്ടോ എന്നൊന്നും എനിക്ക് അറിയില്ല..
കോടതിയുടെ അന്തിമ വിധിക്കായി കാത്തിരിക്കുന്നു..
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )
Post Your Comments