പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലുപേർക്ക് പരിക്ക്. സംഭവത്തിൽ ഒരാൾക്ക് കുത്തേറ്റു. ജിത്തു എന്ന ആൾക്ക് ആണ് കുത്തേറ്റത്.
ഒരേ ക്യാംപിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളാണ്. നഗരത്തിലെ ഒരു ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയതാണ് ഇവരെന്ന് പൊലീസ് പറയുന്നു. അതിന് ശേഷമാണ് ഇവർ തമ്മിൽ തല്ലിയത്. എല്ലാ ഞായറാഴ്ചകളിലും ഇത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. നഗരത്തിൽ ഒരു മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ചായിരുന്നു ഇവരുടെ പരാക്രമം.
Read Also : കോട്ടയത്ത് വനിത ഡോക്ടർക്കു നേരെ കൈയേറ്റശ്രമം: കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണി
ഇവരിലൊരാൾ കത്തിയെടുത്തി മറ്റേയാളെ കുത്തി. കുത്തേറ്റ ആൾ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ വയറിലേറ്റ കുത്ത് ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കല്ലും കട്ടയും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
Post Your Comments