
കോഴിക്കോട്: താമരശ്ശേരിയിൽ രണ്ട് പേർക്ക് ബാർബർ ഷോപ്പിൽ വച്ച് കുത്തേറ്റു. താമരശ്ശേരി മൂലത്തുമണ്ണിൽ സ്വദേശികളായ ഷബീർ, നൗഷാദ് എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ സുഹൃത്തായ ചെമ്പ്ര സ്വദേശി ബാദുഷ ആണ് രണ്ടുപേരെയും ആക്രമിച്ചത്.
കോഴിക്കോട് താമരശ്ശേരിയിൽ ആണ് സംഭവം. സുഹൃത്തായ ബാദുഷ കത്രിക കൊണ്ടു ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ വെളിപ്പെടുത്തി. നൗഷാദിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോളാണ് ഷബീറിനും കുത്തേറ്റത്. പരിക്കേറ്റ രണ്ടു പേരെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
Post Your Comments