Latest NewsNewsIndia

പത്തുവയസുകാരനെ നഗ്‌നനാക്കി കൈകാലുകള്‍ കൂട്ടിക്കെട്ടി റെയില്‍വേ ട്രാക്കില്‍ ഇരുത്തി പിതാവിന്റെ ക്രൂരത

ലക്‌നൗ: പത്തുവയസുകാരെനെ നഗ്‌നനാക്കി റെയില്‍വേ ട്രാക്കില്‍ ഇരുത്തി പിതാവിന്റെ ക്രൂരത. മകന്‍ തെറ്റ് ചെയ്‌തെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടിയുടെ കൈകാലുകള്‍ കെട്ടി നഗ്‌നനാക്കി റെയില്‍വേ ട്രാക്കില്‍ ഇരുത്തിയത്.

Read Also: ഒരു നിമിഷത്തിൽ അപ്രതീക്ഷിത അപകടം: നാലു വയസുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലാണ് സംഭവം. റെയില്‍വേ ട്രാക്കില്‍ നഗ്‌നനായി ഇരിക്കുന്ന കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹര്‍ദോയ് റെയില്‍വേ സ്റ്റേഷന് സമീപമുള്ള സീതാപൂര്‍ മേല്‍പ്പാലത്തിന് താഴെയാണ് കുട്ടിയുടെ കൈകാലുകള്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് ബന്ധിച്ച് ട്രാക്കില്‍ ഇരുത്തിയത്. ട്രാക്കിന് പുറത്തായി പിതാവും ഇരിക്കുന്നുണ്ടായിരുന്നു. അതുവഴി വന്നവര്‍ കുട്ടിയെ അഴിച്ചുവിടാന്‍ പറയുകയും ട്രെയിന്‍ വരുന്നു എന്നും പറഞ്ഞ് ബഹളം വയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് പിതാവ് കുട്ടിയെ പാളത്തില്‍ നിന്ന് മാറ്റിയത്.

ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ മകന്‍ രാത്രി വൈകിയാണ് തിരിച്ചെത്തിയത്. ഇതിനെതുടര്‍ന്നാണ് പിതാവിന്റെ ഈ ക്രൂരമായ നടപടി. കുട്ടിയുടെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ജി ആര്‍ പി സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അരവിന്ദ് കുമാര്‍ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button