KollamLatest NewsKeralaNattuvarthaNews

ശാ​സ്താം​കോ​ട്ടയിൽ ക്ഷേ​ത്ര​ങ്ങ​ളിൽ മോഷണം : യുവാവ് അറസ്റ്റിൽ

അ​ടൂ​ർ പ​റ​ക്കോ​ട് ടി.​ബി ജ​ങ്​​ഷ​ന്​ സ​മീ​പം ക​ല്ലി​ക്കോ​ട്ട് പ​ടി​ഞ്ഞാ​റ്റ​തി​ൽ തു​ള​സീ​ധ​ര​ൻ (41) ആ​ണ് പി​ടി​യി​ലാ​യ​ത്

ശാ​സ്താം​കോ​ട്ട: ഈ​സ്റ്റ് ക​ല്ല​ട, ശാ​സ്താം​കോ​ട്ട പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മൂ​ന്ന് ക്ഷേ​ത്ര​ങ്ങ​ളി​ലാ​യി മോ​ഷ​ണം നടത്തിയ പ്രതി അറസ്റ്റിൽ. അ​ടൂ​ർ പ​റ​ക്കോ​ട് ടി.​ബി ജ​ങ്​​ഷ​ന്​ സ​മീ​പം ക​ല്ലി​ക്കോ​ട്ട് പ​ടി​ഞ്ഞാ​റ്റ​തി​ൽ തു​ള​സീ​ധ​ര​ൻ (41) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​വ​ർ​ച്ച ന​ടന്ന് 24 മ​ണി​ക്കൂ​റി​ന​കം പ്ര​തി​യെ ശാ​സ്താം​കോ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Read Also : ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ ഒഴിവായത് വന്‍ ദുരന്തം, സമീപത്ത് ഉണ്ടായിരുന്നത് ഭാരത് പെട്രോളിയം സംഭരണ കേന്ദ്രം

29-ന്​ ​രാ​ത്രി​യി​ലാ​ണ് സംഭവം. അ​മ്പ​ല​ത്തും​ഗ​ൽ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലും (പാ​ട്ട​മ്പ​ലം), കി​ഴ​ക്ക​ട​ത്ത് ഭു​വ​നേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ലും, ഇ​ല​വൂ​ർ​ക്കാ​വ് ക​ണ്ഠ​ക​ർ​ണ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലും ആണ് മോ​ഷ​ണം ന​ട​ന്ന​ത്. മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ കൊ​ല്ലം റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദ്ദേ​ശാ​നുസ​ര​ണം ശാ​സ്താം​കോ​ട്ട ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ചി​രു​ന്നു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ ഒ​രാ​ഴ്ച​ക്ക്​ മു​മ്പ് ജ​യി​ൽ മോ​ചി​ത​നാ​യ ആ​ളാ​ണെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു.

കൊ​ല്ലം ആ​ശ്രാ​മം ഭാ​ഗ​ത്തു നി​ന്നും മോ​ഷ്ടി​ച്ച ആ​ക്ടീ​വ സ്കൂ​ട്ട​റു​മാ​യാ​ണ്​ പ്ര​തി പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്. ശാ​സ്താം​കോ​ട്ട ഐ.​എ​സ്.​എ​ച്ച്.​ഒ എ.​അ​നൂ​പ്, എ​സ്.​ഐ ഷാ​ന​വാ​സ്, ജി.​എ​സ്.​ഐ ഷാ​ജ​ഹാ​ൻ, എ​സ്.​സി.​പി.​ഒ ശ്രീ​കു​മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button