പാലക്കാട്: 10 വയസുള്ള പെൺകുട്ടി നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു. തമിഴ്നാട് രാമനാഥപുരം സ്വദേശി മുത്തുകൃഷ്ണന്റെ മകൾ സുധീഷ്ണ ആണ് മരിച്ചത്.
കൊപ്പത്ത് മുളയൻകാവിലെ ഫുട്ബോൾ ടർഫിനോട് ചേർന്നുളള നീന്തൽകുളത്തിൽ ഇന്നലെ ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്. തമിഴ്നാട്ടിൽ നിന്നും വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിലെ കുട്ടിയാണ് അപകടത്തിൽപെട്ടത്. കുട്ടി അബദ്ധത്തിൽ നീന്തൽക്കുളത്തിൽ വീഴുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : കൂട്ടുകാരൊപ്പം കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥി കല്ലുവെട്ടുകുഴിയിൽ വീണ് മരിച്ചു
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments