ഗര്‍ഭകാലത്ത് ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ അത്യാവശ്യമാണ്. ഗർഭിണികൾ അവർക്കിഷ്ടമുള്ളതെന്തും കഴിക്കണം എന്ന് പ്രായമായവർ പറയാറുണ്ട്. എന്നാൽ ഇഷ്ടമുള്ളതെല്ലാം ഗർഭകാലത്ത് കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. ഇഷ്ടമുള്ള ഭക്ഷണപദാർത്ഥങ്ങളൊക്കെ അളവിൽ കൂടുതൽ കഴിച്ചാൽ തടി കൂടുന്നതോടൊപ്പം ഷുഗർ, കൊളസ്‌ട്രോൾ എന്നിവയും ഉണ്ടാകും. അതിനാൽ ഭക്ഷണകാര്യത്തിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഗർഭിണികൾ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
കാപ്പി
പലർക്കും ഒഴിച്ച് കൂടാനാകാത്ത പാനീയങ്ങളിലൊന്നാണ് കാപ്പി. ഇതിലടങ്ങിയിരിക്കുന്ന കഫീൻ ഗർഭസ്ഥശിശുവിന്റെ തൂക്കം കുറയാൻ കാരണമാകും. ചില സന്ദർഭങ്ങളിൽ ഗർഭം അലസിപ്പോകാനും സാധ്യതയുണ്ട്. കഫീൻ അമിതമായ അളവിൽ ശരീരത്തിലെത്തിയാൽ ഗർഭിണികളിൽ ഹൃദയമിടിപ്പ് കൂടുന്നതിനും അസിഡിറ്റി ഉണ്ടാകുന്നതിനും സാധ്യതയുണ്ട്.
മുളപ്പിച്ച പയറുവർഗങ്ങൾ
മുളപ്പിച്ച പയറുവർഗ്ഗങ്ങൾ ആരോഗ്യത്തത് ഏറെ ഗുണം ചെയ്യുന്നവയാണ്. എന്നാൽ ഗർഭിണികൾ ഇത്തരം ഭക്ഷണം പൂർണ്ണമായും ഒഴിവാക്കണം. ഇത്തരം പയറുവർഗ്ഗങ്ങൾ മുളപ്പിക്കാൻ വെയ്ക്കുമ്പോൾ സാല്‍മോണല്ല എന്ന ബാക്ടീരിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിൽ ഈ ബാക്റ്റീരിയയുടെ സാന്നിധ്യം അണുബാധയുണ്ടാകാൻ കാരണമാകും.
പൈനാപ്പിൾ
പ്രോട്ടീനും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമായ പൈനാപ്പിൾ ഗര്ഭസ്ഥകാലത്ത് ഒഴിവാക്കുക. ഇത് അബോർഷനുണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന ബ്രോമിലെയിൻ എന്ന എൻസൈം ഗർഭപാത്രം സങ്കോചിക്കാൻ കാരണമാകുകയും ഗർഭം അലസാൻ സാധ്യത വർധിപ്പിക്കുകയും ചെയ്യും.
പപ്പായ
പപ്പായയ്ക്കുള്ള ആരോഗ്യ ഗുണങ്ങൾ വളരെയേറെയാണ്. ഇത് അമിതമായി കഴിയ്ക്കുന്നത് ഒഴിവാക്കണം. ഗർഭം അലസാൻ സാധ്യതയുള്ള ചില എൻസൈമുകൾ പപ്പായയിലടങ്ങിയിരിക്കുന്നു. എന്നാല്‍ നല്ലപോലെ പഴുത്ത പപ്പായക്ക് പ്രശ്‌നമില്ല. പച്ച പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ എന്ന രാസപദാർത്ഥം ഗർഭപാത്രം സങ്കോചിപ്പിക്കാൻ കാരണമാകും.
Post Your Comments