KollamLatest NewsKeralaNattuvarthaNews

പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു : അഗതി മന്ദിരത്തിലെ അന്തേവാസിനിക്ക് ദാരുണാന്ത്യം

പുനലൂർ മുസാവരികുന്ന് മദർ തെരേസ അഗതിമന്ദിരത്തിൽ വർഷങ്ങളായി താമസിക്കുന്ന തൊളിക്കോട് സ്വദേശിനി പി. പ്രഭ( 52) ആണ് മരിച്ചത്

പുനലൂർ: പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കോൺവെന്റിലെ അഗതി മന്ദിരത്തിലെ അന്തേവാസിനി മരിച്ചു. പുനലൂർ മുസാവരികുന്ന് മദർ തെരേസ അഗതിമന്ദിരത്തിൽ വർഷങ്ങളായി താമസിക്കുന്ന തൊളിക്കോട് സ്വദേശിനി പി. പ്രഭ( 52) ആണ് മരിച്ചത്.

Read Also : തെക്കന്‍ കേരളത്തില്‍ കൂടുതല്‍ സീറ്റുണ്ട് എന്നതല്ല പ്രശ്‌നം, പക്ഷേ മലബാറില്‍ പ്ലസ്ടുവിന് അധിക സീറ്റ് വേണം

വ്യാഴാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം നടന്നത്. കോൺവെൻറ് വളപ്പിലെ പ്ലാവിൻ ചുവട്ടിൽ വീണ ചക്ക എടുക്കാൻ മുറിയിൽ നിന്ന് ഇറങ്ങിയതായിരുന്നു പ്രഭയെന്ന് കോൺവെന്റ് അധികൃതർ പറഞ്ഞു. ചക്ക വീണ് വൈദ്യുതി ലൈൻ പൊട്ടികിടക്കുന്ന വിവരം അറിയാതെ പ്രഭ ലൈനിൽ ചവിട്ടുകയും വൈദ്യുതാഘാതം ഏൽക്കുകയുമായിരുന്നു.

പുനലൂർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. തുടർന്ന്, മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button