Latest NewsNewsBusiness

നാലാം പാദഫലങ്ങളിൽ മികച്ച നേട്ടം, ഉയർന്ന അറ്റാദായം കൈവരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

അറ്റപലിശ മാർജിൻ 3.84 ശതമാനമായി ഉയർന്നതും നേട്ടം കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്

കഴിഞ്ഞ സാമ്പത്തിക വർഷം മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ മികച്ച അറ്റാദായവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, അറ്റാദായം 83 ശതമാനം ഉയർന്ന് 16,695 കോടി രൂപയായാണ് ഉയർന്നത്. മുൻ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 9,113 കോടി രൂപയായിരുന്നു അറ്റാദായം. കൂടാതെ, അറ്റപലിശ വരുമാനം 29 ശതമാനം വർദ്ധിച്ച് 40,393 കോടി രൂപയായിട്ടുണ്ട്.

അറ്റപലിശ മാർജിൻ 3.84 ശതമാനമായി ഉയർന്നതും നേട്ടം കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്. മാർച്ച് പാദത്തിൽ ബാങ്കിന്റെ പ്രവർത്തന ലാഭം 25 ശതമാനം 24,621 കോടി രൂപയായി. കൂടാതെ, ഓഹരി ഒന്നിന് ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരി ഒന്നിന് 11.30 രൂപയാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്. ബാങ്കിന്റെ കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് ബാധ്യത 54 ശതമാനം കുറഞ്ഞ് 3,316 കോടി രൂപയായി. മാർച്ച് പാദത്തിലെ ബാങ്കിന്റെ ചെലവ് 0.16 ശതമാനമായി വർദ്ധിക്കുകയും, വായ്പാ വളർച്ച 16 ശതമാനത്തോടെ 32.69 ലക്ഷം കോടിയായും ഉയർന്നിട്ടുണ്ട്.

Also Read: കേരള ബാങ്കിനെ കേരളത്തിലെ ഒന്നാമത്തെ ബാങ്കാക്കി മാറ്റണം; മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button