ThiruvananthapuramLatest NewsKeralaNattuvarthaNews

മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ യു​വാ​വി​നെതിരെ അതിക്രമം : അച്ഛനും മ​ക​നും അ​റ​സ്റ്റി​ൽ

കി​ളി​മാ​നൂ​ർ വ​യ്യാ​റ്റി​ൻ​ക​ര കൂ​വ​ത്ത​ടം ആ​ട​യ​ത്ത് കു​ന്നി​ൽ വീ​ട്ടി​ൽ ബാ​ബു(54), മ​ക​ൻ അ​ച്ചു (26) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

കാട്ടാക്കട: മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ പ​ട്ടി​ക​ജാ​തിക്കാരനായ യു​വാ​വി​നെ​തി​രെ അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ അച്ഛനും മ​ക​നും അ​റ​സ്റ്റി​ൽ. കി​ളി​മാ​നൂ​ർ വ​യ്യാ​റ്റി​ൻ​ക​ര കൂ​വ​ത്ത​ടം ആ​ട​യ​ത്ത് കു​ന്നി​ൽ വീ​ട്ടി​ൽ ബാ​ബു(54), മ​ക​ൻ അ​ച്ചു (26) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ബത്തേരി നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ മോഷണം: മുഖം മറച്ചെത്തിയ കള്ളന് വേണ്ടി തിരച്ചില്‍ ശക്തമാക്കി പൊലീസ് 

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി ഒമ്പതു മ​ണി​യോ​ടെയാണ് കേസിനാസ്പദമായ സംഭവം. കി​ളി​മാ​നൂ​ർ വ​യ്യാ​റ്റി​ൻ​ക​ര കൂ​വ​ത്ത​ടം കു​ടും​ബ ക്ഷേ​മ ഉ​പകേ​ന്ദ്ര​ത്തി​നു സ​മീ​പം കാ​വുവി​ള കു​ന്നി​ൽ വീ​ട്ടി​ൽ ആ​ന​ന്ദ​ന്‍റെ മ​ക​ൻ അ​നീ​ഷി(36)നെ​തി​രെ​യാ​ണ് ആക്രമണം ന​ട​ത്തി​യ​ത്. ആക്രമണത്തി​ൽ ക​ഴു​ത്തി​ൽ അ​നീ​ഷി​നു സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. അ​നീ​ഷി​ന്‍റെ വീ​ടി​നു മു​ന്നി​ൽ വെച്ച് ഉ​ളിപോ​ലു​ള്ള ആ​യു​ധം കൊ​ണ്ടുകു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു​. അ​ച്ചു നേ​ര​ത്തെ അ​നീ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി അ​സ​ഭ്യം വി​ളി​ക്കു​ക​യും മ​റ്റും ചെ​യ്തി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് അ​നീ​ഷ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

കി​ളി​മാ​നൂ​ർ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​സ​നൂ​ജ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​ജി​ത്ത് കെ. ​നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button