അസഹിഷ്ണുതയെക്കുറിച്ചുള്ള വിവാദപരാമര്‍ശങ്ങളുടെ പേരില്‍ പഴികേട്ട ഷാരൂഖ് ഖാന്‍ തന്‍റെ രാഷ്ട്രീയനയം വ്യക്തമാക്കി.ഭാരതീയനെന്ന നിലയില്‍ പ്രധാനമന്ത്രി മോദിയെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ടി വിയുടെ ആപ് കി അദാലത്ത് എന്ന പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു ഷാരൂഖ്.
“രാജ്യം നേതാവിനെ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അതാരുമാകട്ടെ അവരെ പിന്തുണയ്ക്കുക.മോദിയെ രാജ്യം ഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്തതാണ്.നമ്മുടെ നേതാവിന് എല്ലാ പിന്തുണയും നല്‍കി രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുക.ഞങ്ങള്‍ രാഷ്ട്രീയക്കരല്ല.ആളുകളെ വിനോദിപ്പിയ്ക്കുക എന്നതാണ് ഞങ്ങളുടെ ജോലി.ഞങ്ങളെ കുട്ടികള്‍ ശ്രദ്ധിയ്ക്കുന്നുണ്ട്.അതുകൊണ്ട് രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഒന്നും പറയില്ല.”
തനിയ്ക്ക് രാഷ്ട്രീയ വ്യത്യാസങ്ങളില്ല എന്നും എല്ലാ പാര്‍ട്ടിയിലും സുഹൃത്തുക്കള്‍ ഉണ്ടെന്നും ഷാരൂഖ് പറഞ്ഞു. ജാതി,ദേശം,വര്‍ണ്ണം,വര്‍ഗ്ഗം ഇവയിലൊന്നും അസഹിഷ്ണുത പാടില്ലെന്ന് യുവാക്കളെ ഉപദേശിയ്ക്കുകയാണ് താന്‍ ചെയ്തതെന്നും തന്റെ പരാമര്‍ശത്തെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി പ്രചരിപ്പിച്ചതാണ് വിവാദത്തിനു കാരണമായതെന്നും ഷാരൂഖ് വ്യക്തമാക്കി.
“സ്വാതന്ത്ര്യസമര സേനാനിയായിരുന്നു എന്റെ അച്ഛന്‍.ഈ രാജ്യമാണ് എനിക്ക് എല്ലാം തന്നത്.എന്നിട്ടും രാജ്യം എന്നോട് നീതി കാണിച്ചില്ലെന്നു എങ്ങനെ പറയും.ഒരു ചെറിയ ഇന്ത്യയാണ് എന്റെ കുടുംബം.ഞാന്‍ ജനിച്ചത് മുസ്ലീം ആയി,എന്റെ ഭാര്യ ഹിന്ദു.അങ്ങനെയൊരാള്‍ക്ക് രാജ്യത്തിന് വിരുദ്ധമായി എങ്ങനെ പറയാന്‍ പറ്റും” എന്നും ഷാരൂഖ് ചോദ്യമുന്നയിച്ചു.
.മതപരമായ അസഹിഷ്ണുത രാജ്യത്തെ ഇരുണ്ട യുഗത്തിലേയ്ക്ക് നയിയ്ക്കും എന്ന ഷാരൂഖിന്റെ പ്രസ്താവന മുന്‍പ് വിവാദമായിരുന്നു.
Post Your Comments