അടൂര്‍: ക്രിമിനല്‍ കേസ് പ്രതിയെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അടൂര്‍ ഏറത്ത് ആറുകാലിക്കല്‍ പടിഞ്ഞാറ്, കുതിരമുക്ക് ഉടയന്വിള കിഴക്കേതില്‍ ശ്യാം കുമാറിനെ(23)യാണ് കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ആറുമാസത്തേക്ക് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചത്.
പത്തനംതിട്ട ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ പത്തനംതിട്ട ജില്ലാ കളക്ടറാണ് കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അടൂര്‍ പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശ്യാംകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Also : ആണവ നിലയങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ച് ജർമ്മനി, മൂന്ന് റിയാക്ടറുകൾ നിലച്ചു
അടൂര്‍, കൊടുമണ്‍ പൊലീസ് സ്റ്റേഷന് പരിധികളിലായി വധശ്രമം, വീടുകയറി ദേഹോപദ്രവം ഏല്പിക്കല്, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, മോഷണം തുടങ്ങിയ പത്തോളം ഗുരുതര കുറ്റകൃത്യങ്ങളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദ്ദേശ പ്രകാരം, അടൂര്‍ ഡിവൈഎസ്പി ആര്. ജയരാജിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തില്‍ അടൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷ്, സബ് ഇന്‍സ്പെക്ടര്‍ വിപിന്‍കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സൂരജ്. ആര്. കുറുപ്പ്, ടി. പ്രവീണ്‍, ആര്. അമല്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
Post Your Comments