Latest NewsNewsLife StyleHealth & Fitness

ഗ്യാസ് ട്രബിളിന് വെളുത്തുള്ളിയും പാലും

വെളുത്തുള്ളി ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആളുകളിലും കണ്ടുവരുന്ന രോഗമാണ് ബ്ലഡ് പ്രഷര്‍. ഇതിന് വെളുത്തുള്ളി അത്യുത്തമമെന്ന് ആയുര്‍വേദം പറയുന്നു. കൂടാതെ, ജീരകം, ഉലുവ, വെളുത്തുള്ളി എന്നിവ വറുത്തെടുത്തതു വെള്ളത്തിലിട്ടു തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ്. വില്ലന്‍ ചുമ, കണ്ണുവേദന, വയറുവേദന എന്നിവയ്ക്ക് പറ്റിയ ഔഷധമാണ് വെളുത്തുള്ളി. കൂടാതെ, ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലില്‍ കാച്ചി ദിവസവും രാത്രി കഴിക്കുന്നത് ഫലപ്രദമാണ്.

വെളുത്തുള്ളി, കായം, ചതകുപ്പ ഇവ സമം പൊടിച്ച് ഗുളികയാക്കി ചൂടുവെള്ളത്തില്‍ ദഹനക്കേടിന് കഴിക്കാവുന്നതാണ്. വെളുത്തുള്ളി പിഴിഞ്ഞ നീരില്‍ ഉപ്പുവെള്ളം ചേര്‍ത്ത് ചൂടാക്കി ചെറുചൂടോടെ മൂന്ന് തുള്ളി വീതം ചെവിയില്‍ ഒഴിച്ചാല്‍ ചെവിവേദനക്ക് ശമനമുണ്ടാകും.

Read Also : കയ്യിൽ മൈക്ക്, തോക്കുകൾ അരയിൽ തിരുകിയ നിലയിൽ; ആതിഖ് അഹമ്മദിനെ കൊല്ലാൻ അവർ എത്തിയതിങ്ങനെ

വെളുത്തുള്ളി ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്കായി പ്രത്യേകം പരിഗണിച്ചുവരുന്നുണ്ട്. ഉദരത്തില്‍ കാണപ്പെടുന്ന ചിലയിനം ക്യാന്‍സറുകള്‍ക്കും വെളുത്തുള്ളി പ്രയോജനം ചെയ്യുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

പല്ലുവേദനക്ക് മുതല്‍ മറവിരോഗത്തിന് വരെ വെളുത്തുള്ളി ഉപയോഗിക്കാം. മറവിരോഗത്തെ ചെറുക്കാനും വെളുത്തുള്ളി കഴിക്കുന്നത് മികച്ച ഫലം നല്‍കും. ആസ്മയുള്ളവരില്‍ ശ്വാസ തടസം മാറാന്‍ വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ് എന്നു പറയുന്നു. പല്ലുവേദനയുള്ളപ്പോള്‍ അല്‍പ്പം വെളുത്തുള്ളി മുറിച്ച് വേദനയുള്ള പല്ലിനിടയില്‍ വയ്ക്കുക. വേദന മാറിക്കിട്ടും. മൂലക്കുരു മാറാന്‍ പശുവിന്‍ നെയ്യില്‍ വെളുത്തുള്ളി വറുത്ത് കഴിക്കുക. കൊളസ്‌ട്രോള്‍ പ്രഷര്‍ എന്നിവ കുറയ്ക്കാന്‍ വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button