Latest NewsNewsIndia

ഈദിന് മുസ്ലീം മതസ്ഥരുടെ വീടുകള്‍ സന്ദര്‍ശിക്കാനൊരുങ്ങി ബിജെപി

രാജ്യത്ത് എല്ലാവരേയും ഒന്നിപ്പിക്കുക എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം

ന്യൂഡല്‍ഹി : രാജ്യത്ത് എല്ലാവരെയും ഒന്നിപ്പിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം പ്രാവര്‍ത്തികമാക്കാന്‍ ബിജെപി ഒരുങ്ങുന്നു. ഈ ആശയം സാക്ഷാത്ക്കരിക്കാനാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രയത്നിക്കുന്നതെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ എംപി ചൂണ്ടിക്കാട്ടി. വിഷു ബിജെപി പ്രവര്‍ത്തകര്‍ എല്ലാവരുമായി ഒരുമിച്ച് ആഘോഷിക്കും. ഈദിന് മുസ്ലീം മതസ്ഥരുടെ വീടുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തകര്‍ ആശംസകള്‍ കൈമാറുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

Read Also: ഇന്ത്യയില്‍ വെള്ളത്തിനടിയിലൂടെ അതിവേഗ മെട്രോ ഉടന്‍, ആദ്യ പരീക്ഷണ ഓട്ടം അടുത്ത അഴ്ച

ജാതി-മത-പ്രാദേശിക ചിന്തകള്‍ക്ക് അതീതമായി ഇന്ത്യക്കാര്‍ ഒന്നാണെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. ക്രിസ്മസിനും ഈസ്റ്ററിനും ക്രൈസ്തവ വിശ്വാസികളുടെ വീട് സന്ദര്‍ശിച്ച ബിജെപി പ്രവര്‍ത്തകര്‍ ആശംസകള്‍ കൈമാറി. ഇതില്‍ ബിജെപി കേരള ഘടകത്തെ അഭിനന്ദിക്കുന്നുവെന്നും അദേഹം പറഞ്ഞു.

‘5.18 കോടി സൗജന്യ വാക്സിന്‍ മോദി സര്‍ക്കാര്‍ കേരളത്തില്‍ വിതരണം ചെയ്തു. 1.5 കോടി ആളുകള്‍ക്ക് സൗജ്യ റേഷന്‍ വിതരണം ചെയ്തു. 52 ലക്ഷം യുവാക്കള്‍ക്ക് മുദ്രാ ലോണ്‍ വിതരണം ചെയ്തു. 31 ലക്ഷം പേര്‍ക്ക് 26,000 രൂപ കിസാന്‍ സമ്മാന്‍ നിധിയില്‍ വിതരണം ചെയ്തു. 10 ലക്ഷം പേര്‍ക്ക് സൗജന്യ കുടിവെള്ള പദ്ധതിയായ ജല്‍ജീവന്‍ മിഷന്‍ എത്തിച്ചു. അങ്ങനെ നിരവധി പദ്ധതികളാണ് കേരളത്തില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത് . പക്ഷെ മോദിയെ കുറിച്ച് കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങള്‍ നല്ലത് പറയുന്നത് മാദ്ധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നില്ല’, അദ്ദേഹം ചൂണ്ടിക്കാട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button