KannurLatest NewsKeralaNattuvarthaNews

സ്കൂൾ വിദ്യാർത്ഥി അഗ്‌നിക്കോല തെയ്യം അവതരിപ്പിച്ച സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

കണ്ണൂർ: ചിറക്കൽ പെരുങ്കളിയാട്ടത്തിൽ സ്കൂൾ വിദ്യാർത്ഥി അഗ്‌നിക്കോല തെയ്യം അവതരിപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അഗ്‌നിക്കോല തെയ്യം അവതരിപ്പിച്ചത്. തെയ്യം കെട്ടിയ വിദ്യാർത്ഥിക്ക് 14 വയസാണ് പ്രായം.

സംഭവം വിവാദമായതിനെ തുടർന്ന് ബാലാവകാശ കമ്മീഷൻ അടിയന്തര റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി. ജില്ലാ പോലീസ് മേധാവി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവർക്കാണ് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button