ന്യൂഡൽഹി: തൂക്കിലേറ്റ വധശിക്ഷ നടപ്പാക്കുന്നതിന് ബദർ മാർഗം വേണമോ എന്നതിൽ വിശദമായ പരിശോധന നടത്താനൊരുങ്ങി സുപ്രീം കോടതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീം കോടതി.
തൂക്കിലേറ്റിയുള്ള മരണം മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നടപടി. മെയ് രണ്ടിന് ഹർജി വീണ്ടും പരിഗണിക്കും. അന്ന് വിഷയത്തിലുള്ള നിലപാട് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിക്കും.
തൂക്കിലേറ്റുന്നതിന് പകരം വധശിക്ഷയ്ക്കുള്ള ബദൽ മാർഗത്തെ കുറിച്ച് പഠിക്കാൻ സമിതിയെന്ന നിർദ്ദേശവും സുപ്രീം കോടതി മുന്നോട്ടുവെച്ചു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.
Post Your Comments