പത്തനംതിട്ട: പിടികിട്ടാപ്പുള്ളിയായ മോഷ്ടാവ് 24 വർഷത്തിന് ശേഷം അറസ്റ്റിൽ. നാരങ്ങാനം ആലുങ്കൽ പള്ളിമുരുപ്പേൽ തങ്കച്ചനെയാണ് അറസ്റ്റ് ചെയ്തത്. പെരുനാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
1999-ൽ പെരുനാട് പൊലീസ് രജിസ്റ്റർ ചെയ്ത മോഷണ കേസിലെ പ്രതിയാണ് ഇയാൾ. ഇയാളെ പിടികൂടാൻ സാധിക്കാതിരുന്നതിനെ തുടർന്ന്, റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 2010-ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
Read Also : എ രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ മനസ്സിൽ ലഡ്ഡു പൊട്ടിയത് എസ് രാജേന്ദ്രനോ?
തുടർന്ന്, 24 വർഷങ്ങളായി പല സ്ഥലങ്ങളിൽ മാറിമാറി താമസിച്ചുവരികയായിരുന്നു തങ്കച്ചനെന്നു പൊലീസ് പറഞ്ഞു. നിലവിൽ താമസിക്കുന്ന ആനന്ദപ്പള്ളി മാമ്മൂടുള്ള വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പൊലീസ് ഇൻസ്പെക്ടർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ സാഹസികമായിട്ടാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments