
ലക്‌നൗ: മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ സുഖമായി കിടന്നുറങ്ങിയ കള്ളനെ വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്ത് പൊലീസ്. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ആണ് സംഭവം. മോഷ്ടിക്കാനായി കയറിയ വീടിനുള്ളിലെ എയര്‍ കണ്ടീഷണര്‍ ശ്രദ്ധയില്‍പെട്ട കള്ളന്‍ പിന്നൊന്നും ആലോചിക്കാന്‍ നിന്നില്ല. എസി ഓണാക്കി തലയിണയുമായി നിലത്ത് കിടന്നു. ആവശ്യത്തിലധികം മദ്യപിച്ചിരുന്നതിനാല്‍ ഉറങ്ങാന്‍ അധിക സമയം വേണ്ടി വന്നില്ല.
Read Also: വടകരയില്‍ പ്രത്യേക സേനാവിന്യാസം: വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ, അതീവ ജാഗ്രത
ഞായറാഴ്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം. ലക്നൗവിലെ ഇന്ദിരാനഗറിലെ ആളൊഴിഞ്ഞ വീട്ടിലായിരുന്നു കള്ളന്‍ കയറിയത്. വാരണാസിയില്‍ ജോലി ചെയ്തിരുന്ന ഡോ. സുനില്‍ പാണ്ഡെയുടെ വീടായിരുന്നു ഇത്. അദ്ദേഹം സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല. ആളില്ലെന്ന് കണ്ടതോടെ മുന്‍വശത്തെ ഗേറ്റ് തുറന്ന് കള്ളന്‍ വീടിനുള്ളില്‍ കടക്കുകയായിരുന്നു. തുടര്‍ന്നാണ് ഹാളിലെ എസി ഓണാക്കി ഉറങ്ങിയത്. വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് കണ്ട അയല്‍വാസികള്‍ സുനില്‍ പാണ്ഡയെ വിവരമറിയിച്ചു. എന്നാല്‍ ഉടന്‍ സ്ഥലത്തെത്താന്‍ കഴിയാത്തതിനാല്‍ ഇയാള്‍ പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് വീടിനുള്ളിലെത്തി പരിശോധിച്ചപ്പോഴാണ് എ സിയുടെ തണുപ്പില്‍ ഒരു കയ്യില്‍ മൊബൈല്‍ ഫോണ്‍ പിടിച്ച് സുഖമായി കിടന്നുറങ്ങുന്ന കള്ളനെ കാണുന്നത്. ഇവര്‍ ഇയാളെ ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എത്തിയതാണെകിലും കള്ളന്‍ എസിയുടെ തണുപ്പില്‍ ഉറങ്ങിപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Post Your Comments