Kerala

യു ഡി എഫിന് ജനങ്ങളോട് പറയാനുള്ളത് ഈ കടക്കണക്കുകള്‍ മാത്രം

കേരളത്തില്‍ ഇപ്പോള്‍ മടങ്ങുന്ന ചെക്കുകളില്‍ അധികവും സര്‍ക്കാരിന്റെത് തന്നെയെന്ന് റിപ്പോര്‍ട്ട്.

സ്റ്റേയും ഇളവും വരവറിയാത്ത ചെലവാക്കലും കടംവാങ്ങലുമായാണ് യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം ഭരിച്ചത്.96 പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 2,000 കോടി രൂപ കവിഞ്ഞു. ഡിപ്പോകള്‍ ജില്ലാ ബാങ്കില്‍ പണയംവച്ചാണ് കെഎസ്ആര്‍ടിസി ശമ്പളം കൊടുക്കുന്നത്.
ധനകാര്യ മാനേജ്മെന്റിന്റെ കാര്യത്തില്‍ ഏറ്റവും മോശമായ ഭരണമായിരുന്നു യുഡിഎഫിന്റേത്.
1,41,957 കോടി രൂപയുടെ പൊതുകടമാണ് സര്‍ക്കാരിന്റേത്. കേരളത്തിലെ ആദ്യസര്‍ക്കാര്‍ മുതല്‍ 2011ല്‍ അധികാരമൊഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലംവരെയുള്ള പൊതുകടത്തിന്റെ ഇരട്ടിയാണിത്. ഇതില്‍ 42,760 കോടി ഏഴുവര്‍ഷത്തിനുള്ളില്‍ മുതലും പലിശയും സഹിതം തിരിച്ചടയ്ക്കേണ്ടതാണ്. അങ്ങനെ വരാന്‍പോകുന്ന സര്‍ക്കാരിന്റെ അജന്‍ഡകൂടി നിശ്ചയിച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം പിരിച്ചെടുക്കാതിരുന്ന നികുതി 30,000 കോടി രൂപയാണ്.
വിവിധ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നില്ല. ക്ഷേമനിധി ബോര്‍ഡുകളുടെ ഭരണസമിതിപോലും അറിയാതെ സര്‍ക്കാര്‍ 2000 കോടി രൂപ വകമാറ്റി. അംഗങ്ങളുടെ മക്കളുടെ വിവാഹമുള്‍പ്പെടെയുള്ളവയ്ക്ക്് ഇനി ധനസഹായം കിട്ടുമെന്ന് പറയാനാകില്ല. ലോകായുക്തയുടെ മുന്നില്‍ മുഖ്യമന്ത്രിക്കെതിരെ 31 കേസുകളാണുള്ളത്. മൊത്തം സംസ്ഥാന മന്ത്രിമാര്‍ക്കെതിരെ 139 കേസുകളും. വിജിലന്‍സ്, ഹൈക്കോടതി എന്നിവിടങ്ങളിലെ കേസുകള്‍ വേറെയും.
മദ്യനിരോധനം വിജയമായതിന് ലോകചരിത്രത്തില്‍ ഉദാഹരണമില്ല. സര്‍ക്കാര്‍ ബാര്‍ പൂട്ടിയതിന്‍റെ ഫലമായി വീര്യംകൂടിയ മദ്യം വില്‍ക്കുന്നില്ല എന്നുമാത്രമാണ്. അതേസമയം, ബിയര്‍ വില്‍പ്പന 95.8 ശതമാനവും വൈന്‍വില്‍പ്പന 131.7 ശതമാനവും കൂടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button