തിരുവനന്തപുരം: ചൈനീസ് പ്രസിഡന്റ് സ്ഥാനം വീണ്ടും കയ്യടക്കിയ ഷി ജിന്‍പിംഗിന് ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക രാഷ്ട്രീയത്തില്‍ ചൈന മുഖ്യശബ്ദമായി ഉയര്‍ന്നുവരുന്നത് പ്രശംസനീയമാണെന്നാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്. ഷി ജിന്‍പിംഗ് മൂന്നാം തവണയാണ് ചൈനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. ചൈനീസ് പ്രസിഡന്റിന് ആശംസ നേര്‍ന്ന മുഖ്യമന്ത്രി, ബ്രഹ്മപുരത്തെ വിഷയത്തില്‍ മൗനം പാലിക്കുന്നതിനെതിരെ ജനങ്ങള്‍ രംഗത്തു വന്നു.
‘പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷി ജിന്‍പിംഗിന് വിപ്ലവ ആശംസകള്‍. ആഗോള രാഷ്ട്രീയത്തിലെ ഒരു പ്രമുഖ ശബ്ദമായി ചൈന ഉയര്‍ന്നുവന്നത് തീര്‍ച്ചയായും പ്രശംസനീയമാണ്. കൂടുതല്‍ സമ്പന്നമാകാനുള്ള ചൈനയുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ആശംസകള്‍’, എന്നാണ് പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
മാവോ സെതുങ്ങിന് ശേഷം ആദ്യമായാണ് മൂന്നാം തവണ ഒരാള്‍തന്നെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്നത്. പാര്‍ട്ടിയിലും പാര്‍ലമെന്റ് തലത്തിലും സൈന്യത്തിലും സ്വന്തം ആള്‍ക്കാരെ അവരോധിച്ചാണ് 69-കാരനായ ഷി അപ്രമാദിത്വം ഉറപ്പിച്ചത്. സൈന്യത്തിന്റെ പൂര്‍ണ ചുമതല വഹിക്കുന്ന സെന്‍ട്രല്‍ മിലിട്ടറി കമീഷന്‍ ചെയര്‍മാന്‍ പദവിയും ഷി ജിന്‍പിംഗിന് തന്നെയാണ്
Post Your Comments