NewsIndia

കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഉപന്യാസ-പെയിന്റിംഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

ന്യൂഡല്‍ഹി : സര്‍ക്കാരിതര സംഘടനയായ ഇന്ത്യ ഐ ഇന്റര്‍ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഒബ്‌സര്‍വര്‍ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ-മത്സരങ്ങള്‍ നടത്തുന്നു. ‘എങ്ങനെ പരിസ്ഥിതിയെ രക്ഷിക്കാം എങ്ങനെ മലിനീകരണം കുറയ്ക്കാം’ എന്നതാണ് ഉപന്യാസത്തിന്റെ വിഷയം. മലിനീകരണം ഉണ്ടാകുന്നതെങ്ങെനെ? എന്ന വിഷയത്തിലാണ് പെയിന്റിംഗ് മത്സരം.

6-12 വയസ്സ്പ്രായമുള്ളവര്‍, 13-18 വയസ്സ് പ്രായമുള്ളവര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. മാതൃഭാഷയില്‍ ഉപന്യാസം എഴുതാം. രണ്ട് മത്സരങ്ങളിലേയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ വീതമാണ് സമ്മാനം. പരിസ്ഥിതിദിനമായ ജൂണ്‍ 5ന് ഡല്‍ഹിയിലാണ് സമ്മാന വിതരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button