NewsInternational

ഹാരി പോട്ടറിന്റെ അത്ഭുതലോകത്തില്‍ ചുറ്റിക്കറങ്ങാന്‍ ഒരു അവസരം

പ്രശസ്ത എഴുത്തുകാരി ജെ.കെ റൌളിംഗിന്റെ ഹാരി പോട്ടര്‍ കഥകള്‍ വായിച്ചവര്‍ക്കും സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്കും ആ അത്ഭുതലോകം ഒരു സ്വപ്നം തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ ആ സ്വപ്നലോകം യാഥാര്‍ഥ്യമായിരിക്കുകയാണ്.

എങ്ങനെയാണെന്നല്ലേ. കാലിഫോര്‍ണിയയിലെ ആറേക്കര്‍ സ്ഥലത്ത് യൂണിവേഴ്സല്‍ സ്റ്റുഡിയോ ഒരുക്കിയിരിക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ ആ അത്ഭുതലോകം തന്നെയാണ്.ഹാരിപോട്ടര്‍ കഥകളിലൂടെ നമുക്ക് സുപരിചിതമായ ഷോപ്പുകളും ഭക്ഷണ ശാലകളും മറ്റും ഇവിടെ കാണാം.ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ഹോഗ്വാര്‍ട്ട്സ് കാസില്‍ ആണ്.

ഹാരി പോട്ടര്‍ സീരിസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ 5 വര്‍ഷം കൊണ്ടാണ് ഈ അത്ഭുത ലോകം പണികഴിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി ഇതിന്റെ പ്രിവ്യൂ ദിനങ്ങള്‍ ലോസ് ഏയ്ജല്‍സിലെ പാര്‍ക്കില്‍ നടന്ന് വരുകയാണ്. ഹോസ്മീഡിലെത്തുന്ന സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത് സ്കാര്‍ലെറ്റ് ഹോഗ്വാര്‍ട്സ് എക്സ്പ്രസാണ്. ഹാരിയും കൂട്ടുകാരും അനുഭവിച്ച സാഹസികത ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കും അനുഭവിക്കാനാവും. ഇതിനായി പ്രത്യേക 3 ഡി ഗ്ലാസുകളും ലഭ്യമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button