Latest NewsIndia

നിയമവിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ഇനി ഹാരി പോട്ടർ കഥകളും

ബി.എ എല്‍.എല്‍.ബി നാല്, അഞ്ച് സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കാണ് ഈ സിലബസ് ഉള്ളത്

ന്യൂഡല്‍ഹി: നിയമ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ഇനി ഹാരിപോര്‍ട്ടറിന്റെ കഥകളും. കൊല്‍ക്കത്തയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സസിലെ വിദ്യാർത്ഥികൾക്കാണ് An Interface between Fantasy Fiction Literature and Law; Special focus on Rowling’s Potterverse’ എന്ന പേരില്‍ 2018-19 ശൈത്യകാല സെമസ്റ്ററിന്റെ ഇലക്ടീവ് കോഴ്‌സായാണ് പേപ്പര്‍ പഠിക്കാനുണ്ടാകുക. ബി.എ എല്‍.എല്‍.ബി നാല്, അഞ്ച് സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കാണ് ഈ സിലബസ് ഉള്ളത്.

കുട്ടികള്‍ കൗതുകത്തോടെ വായിക്കുകയും അവരുടെ ചിന്തകളെയും ഭാവനകളെയും ഉണര്‍ത്തുകയും ചെയ്ത ഒരു കഥ അവരുടെ ഭാവി നിര്‍ണായിക്കാനും ഏത് മേഖലയിലായാലും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സഹായിക്കുന്ന രീതിയിലേക്ക് മാറ്റുക എന്നതാണ് ഇത് വഴി ലക്ഷ്യമിടുന്നതെന്ന് യൂണിവേഴ്സിറ്റി ഫാക്കല്‍റ്റി മെമ്പര്‍ ശൗവിക് കുമാര്‍ ഗുഹ ജേണലില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button