മൂന്നാം പാദത്തിൽ നേരിയ നഷ്ടവുമായി നൈക. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ഏകീകൃത അറ്റാദായം 68 ശതമാനമായാണ് ഇടിഞ്ഞത്. ഇതോടെ, മൂന്നാം പാദത്തിലെ ഏകീകൃത അറ്റാദായം 9 കോടി രൂപയാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ കാലയളവിൽ 29 കോടി രൂപയായിരുന്നു ഏകീകൃത അറ്റാദായം. അതേസമയം, പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ഇത്തവണ ഉയർന്നിട്ടുണ്ട്.
അവലോകന പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 1,098 കോടി രൂപയിൽ നിന്ന് 1,462 കോടിയായാണ് ഉയർന്നത്. 33 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത്തവണ കമ്പനിയുടെ ചെലവ് ഗണ്യമായാണ് ഉയർന്നത്. കഴിഞ്ഞ വർഷത്തെ 1,067 കോടി രൂപയിൽ നിന്ന് മൂന്നാം പാദത്തിൽ കമ്പനിയുടെ ചെലവ് 36 ശതമാനം ഉയർന്ന് 1,455 കോടി രൂപയായിട്ടുണ്ട്. ഡിസംബർ പാദത്തിൽ 38 കോടി രൂപയുടെ വരുമാനമാണ് നൈകയ്ക്ക് ഉണ്ടായിട്ടുള്ളത്.
Also Read: ഭൂചലനം: ദുരന്ത ബാധിതർക്കായി കണ്ടെയ്നർ വീടുകൾ നൽകി ഖത്തർ
Post Your Comments