രാജ്യത്തെ പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ ‘സ്വിഗ്ഗി വൺ’ സബ്സ്ക്രിപ്ഷനിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ലോഗിൻ നടപടിക്രമങ്ങളിലാണ് പരിഷ്കരണങ്ങൾ നടത്തിയിരിക്കുന്നത്. ഇതോടെ, സ്വിഗ്ഗി വൺ അംഗങ്ങൾക്ക് രണ്ടിൽ കൂടുതൽ ഉപകരണങ്ങളിൽ നിന്നും ലോഗിൻ ചെയ്യാൻ സാധിക്കുകയില്ല. സബ്സ്ക്രിപ്ഷനിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ ഇമെയിൽ മുഖാന്തരം സ്വിഗ്ഗി അറിയിച്ചിട്ടുണ്ട്.
സ്വിഗ്ഗി വൺ വ്യക്തിഗത ഉപയോഗത്തിനുള്ളതാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ, വിവിധ തരത്തിലുള്ള ദുരുപയോഗങ്ങൾ തടഞ്ഞ് ഉപഭോക്തൃ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. പ്രതിമാസം 75 രൂപയാണ് സ്വിഗ്ഗി വൺ അംഗത്വ നിരക്ക്. മൂന്ന് മാസത്തേക്ക് 299 രൂപ നൽകിയും, ഒരു വർഷത്തേക്ക് 899 രൂപ നൽകിയും സബ്സ്ക്രിപ്ഷൻ എടുക്കാവുന്നതാണ്. പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് പങ്കിടൽ നിർത്തിയതിന് പിന്നാലെയാണ് സ്വിഗ്ഗിയുടെ നീക്കവും.
Also Read: ആണവ സുരക്ഷ: അന്താരാഷ്ട്ര ആണവോർജ ഏജൻസി സമ്മേളനത്തിന് തുടക്കം കുറിച്ച് അബുദാബി
Post Your Comments