KeralaLatest NewsNews

അമിത് ഷായെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യാവലി തയ്യാറാക്കി സന്ദീപ് ജി വാര്യര്‍

ഐഎസും പോപ്പുലര്‍ ഫ്രണ്ടും ഉള്‍പ്പെടെ തീവ്രവാദം തഴച്ചു വളര്‍ന്നത് കേരളത്തിന്റെ മണ്ണില്‍ തുടങ്ങി എട്ട് പ്രധാന കാര്യങ്ങള്‍ അമിത് ഷാ ഇങ്ങനെ എണ്ണി പറയണമായിരുന്നോ?, ചോദ്യാവലിയുമായി സന്ദീപ് വാര്യര്‍

തിരുവനന്തപുരം: കേരളം സുരക്ഷിതമല്ലെന്നോ?, എന്താണ് കേരളത്തെ കുറിച്ച് അമിത് ഷാ അര്‍ധോക്തിയില്‍ പറഞ്ഞ് നിര്‍ത്തിയത് എന്ന് ചോദിച്ച പിണറായി വിജയനോട് ഒരു ചോദ്യാവലി തന്നെ തയ്യാറാക്കി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയ്ക്ക് എതിരെ ചോദ്യശരങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.

Read Also: അയ്യപ്പനാകാന്‍ ഓഡിഷന് പോയ മോഹന്‍ലാല്‍, അയ്യപ്പന്‍റെ അനിയന്‍ ആയിട്ടുള്ള വേഷം പോലും കൊടുത്തില്ല: ശാന്തിവിള ദിനേശ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘ഏറ്റവുമധികം ആളുകള്‍ ഐഎസിലേക്ക് പോയത് കേരളത്തില്‍ നിന്ന്

ഐഎസ്സിന്റെ ആദ്യ ഇന്ത്യക്കാരനായ സുയിസൈഡ് ബോംബര്‍ മലയാളി
മതം മാറ്റപ്പെട്ട മലയാളി സ്ത്രീകള്‍ അഫ്ഗാനിസ്ഥാനിലെ ജയിലില്‍

നിരോധിത ഭീകര സംഘടന പോപ്പുലര്‍ ഫ്രണ്ട് രൂപം കൊണ്ടതും തഴച്ചു വളര്‍ന്നതും കേരളത്തില്‍

ബംഗളൂരു സ്ഫോടനക്കേസിലെ പ്രതികള്‍ മദനിയും തടിയന്റവിട നസീറും ഉള്‍പ്പെടെയുള്ള മലയാളികള്‍

ബംഗളൂരു സ്ഫോടനക്കേസിലെ പ്രതിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ പിണറായി വിജയനാണ് കേരളത്തിന്റെ മുഖ്യമന്ത്രി.

മുന്‍ മുഖ്യമന്ത്രി ഇകെ നായനാരെ വധിക്കാനുള്ള ഗൂഢാലോചന കേസ് അട്ടിമറിക്കപ്പെട്ടത് കേരളത്തില്‍

ചോദ്യപേപ്പര്‍ തയ്യാറാക്കിയ അദ്ധ്യാപകന്റെ കൈ വെട്ടിയത് കേരളത്തില്‍
അര്‍ധോക്തിയില്‍ പറഞ്ഞു നിര്‍ത്തുന്നതിന് പകരം അമിത് ഷാ ഇങ്ങനെ എണ്ണി എണ്ണി പറയണമായിരുന്നു എന്നാണോ പിണറായി വിജയന്‍ ഉദ്ദേശിച്ചത് ?

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button