കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്ലൈ-ഓവര്‍ തകര്‍ന്നു വീണ സൈറ്റ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു. 26 പേര് കൊല്ലപ്പെട്ട ഈ ദുരന്തത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദ്ര്ഷിച്ച രാഹുല്‍ മാധ്യമപ്രവര്‍ത്തകരോടും സംസാരിച്ചു.
“ഞാന്‍ ആശുപത്രിയിലെത്തിയത് പരിക്കേറ്റവര്‍ക്ക് എന്റെ പിന്തുണ അറിയിക്കാനാണ്. ഇതൊരു ദുരന്തമാണ്, അതിനാല്‍ തന്നെ രാഷ്ട്രീയം ഇവിടെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,” രാഹുല്‍ പറഞ്ഞു.
ഉടന്‍തന്നെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമബംഗാളില്‍ ഇന്ന് 3 റാലികളും രാഹുലിന് അഭിസംബോധന ചെയ്യേണ്ടതായുണ്ട്.
അതേ സമയം രാഹുലിന്റെ ഈ സന്ദര്‍ശനം മുതലെടുപ്പിനുള്ള മറ്റൊരു “ഫോട്ടോ-ഓപ്പറേഷന്” ആണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments