കണ്ണൂർ: യൂട്യൂബ് വ്ളോഗറോട് അപമര്യാദയായി സംസാരിച്ച വിഷയത്തിൽ വിശദീകരണവുമായി നടന് ഉണ്ണി മുകുന്ദന്. പറഞ്ഞ രീതിയോട് എതിർപ്പുണ്ടെങ്കിലും പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിർപ്പില്ലെന്ന് താരം പറയുന്നു. അച്ഛനെയും അമ്മയെയും കൂടെ അഭിനയിച്ച കുട്ടിയും മോശമായി പറഞ്ഞാൽ പ്രതികരിക്കുമെന്ന് നടൻ പറഞ്ഞു. നേരെ ചൊവ്വെയിൽ സംസാരിക്കുകയായിരുന്നു താരം.
‘പരാജയങ്ങൾ വന്നു കൊണ്ടിരുന്നപ്പോഴും വിട്ടുകൊടുക്കാൻ കഴിഞ്ഞില്ല. പരിശ്രമിച്ച് കൊണ്ടേ ഇരുന്നു. ലിപ് ലോക്ക് ഒക്കെ നോർമൽ ആയ ഒരു കാര്യമാണ്, എന്നോട് പലരും ചോദിച്ചിട്ടുണ്ട് അതൊക്കെ ചെയ്തൂടെ എന്ന്. സിനിമയിൽ തെറി പറഞ്ഞൂടെ എന്നൊക്കെ ചോദിച്ചിട്ടുണ്ട്. ഞാൻ തെറി പറയാത്ത ആളൊന്നും അല്ല. എന്നെ വെറുപ്പിച്ച് കഴിഞ്ഞാൽ നല്ലോണം തെറിയും ഇടിയും കിട്ടും. പക്ഷെ, സിനിമകളിൽ അത്രയും ആത്മവിശ്വാസത്തോടെ ലിപ് ലോക്ക് ഒന്നും ചെയ്യാൻ പറ്റില്ല. വ്യക്തികളെ വേദനിപ്പിച്ച് തനിക്ക് ജീവിതത്തിൽ ഒന്നും നേടാനില്ല. അയ്യപ്പനെക്കാൾ വലിയ സൂപ്പർഹീറോ വേറെ ഉണ്ടെന്ന് തോന്നുന്നില്ല.
രാഷ്ട്രീയം എന്റെ മേഖല അല്ല. ഞാൻ ജനിച്ച് വളർന്ന ഗുജറാത്തും കേരളവും വേറെ വേറെ ആണ്. ഒരുപാട് വൈരുദ്ധ്യങ്ങൾ ഉണ്ട്. ജനങ്ങൾ ജെനുവിൻ ആണ്. കേരളത്തിന് പുറത്ത് വളർന്ന കുട്ടികൾക്കുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഇവിടെ വന്നപ്പോൾ എനിക്കുമുണ്ടായിരുന്നു. ഭാഷയും പ്രശ്നമായിരുന്നു. സിനിമകൾ ഡബ്ബ് ചെയ്യാൻ കഴിയാതെ വന്നിരുന്നു. പഠിക്കുന്ന കാലത്ത് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പട്ടം പറത്തി കളിച്ചിട്ടുണ്ട്. ആ അനുഭവം മനസ്സിൽ ഉള്ളത് കൊണ്ട് നരേന്ദ്ര മോദിയോട് കുറച്ച് ഇഷ്ടം കൂടുതലുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്. ദുബായിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. അതൊക്കെ എന്റെ മനസ്സിൽ എപ്പോഴും നിറഞ്ഞ് നിൽക്കുന്ന ഓർമയാണ്’, ഉണ്ണി മുകുന്ദൻ പറയുന്നു.
മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനും യൂ ട്യൂബറും തമ്മിലുള്ള സംഭാഷണം വൈറലായിരുന്നു. ഫോൺ സംഭാഷണത്തിനിടെയിൽ ഉണ്ണി മുകുന്ദൻ മോശമായി സംസാരിച്ചു എന്ന തരത്തിലുള്ള വീഡിയോ യൂ ട്യൂബിൽ ട്രെൻഡിങ് ആയത്. ഇതിൽ വിശദീകരണവുമായി നടൻ നേരത്തേ രംഗത്തു വന്നിരുന്നു.
Post Your Comments