തിരുവനന്തപുരം: സിനിമയുടെ പ്രമോഷന്റെ ഭാഗമായി എറണാകുളം ലോ കോളജില്‍ എത്തിയ നടി അപർണ ബാലമുരളിയോട് വിദ്യാർത്ഥി മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികരിച്ച് മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ.
അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിൽ സ്പർശിക്കുന്നത് കുറ്റമാണെന്ന് ബോധമുണ്ടാകണമെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ച കുറിപ്പിൽ കെകെ ശൈലജ വ്യക്തമാക്കി. പെട്ടന്ന് തന്നെ പ്രതികരിക്കാൻ കഴിഞ്ഞ അപർണക്ക് അഭിവാദ്യങ്ങൾ എന്നും കെകെ ശൈലജ കൂട്ടിച്ചേർത്തു.
കെകെ ശൈലജയുടെ വാക്കുകൾ ഇങ്ങനെ;
സാംസംഗ് ഗാലക്സി എ04എസ്: വിലയും സവിശേഷതയും അറിയാം
‘പ്രശസ്ത സിനിമാതാരം അപർണാ ബാലമുരളിയോട് ഒരാൾ അപമര്യാദയായി പെരുമാറുന്ന വീഡിയൊ കാണാനിടയായി. സമൂഹത്തിൽ വളർന്നുവരുന്ന ഇത്തരം അപമര്യാദയോടെയുള്ള പെരുമാറ്റം കർശനമായി ഇടപെട്ട് പരിഹരിക്കാൻ നമുക്ക് കഴിയണം.
അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിൽ സ്പർശിക്കുന്നത് കുറ്റമാണെന്ന് ബോധമുണ്ടാകണം. പെട്ടന്ന്തന്നെ പ്രതികരിക്കാൻ കഴിഞ്ഞ അപർണക്ക് അഭിവാദ്യങ്ങൾ സിനിമയിൽ ഇനിയും നല്ല അഭിനയമുഹൂർത്തങ്ങൾ കാഴ്ചവെക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
Post Your Comments