Latest NewsNewsIndiaTechnology

പിഐബിയുടെ ഫാക്ട് ചെക്കിംഗ് യൂണിറ്റ് വ്യാജമെന്ന് കണ്ടെത്തുന്ന വാർത്തകൾ നീക്കം ചെയ്യണം, പുതിയ ഉത്തരവുമായി ഐടി മന്ത്രാലയം

2019- ലാണ് പിഐബി ഫാക്ട് ചെക്കിംഗ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്

പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ കീഴിൽ പ്രവർത്തിക്കുന്ന ഫാക്ട് ചെക്കിംഗ് യൂണിറ്റ് വ്യാജമെന്ന് കണ്ടെത്തുന്ന ഏതൊരു വാർത്തയും നീക്കം ചെയ്യണമെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. 2021- ലെ ഐടി നിയമ ഭേദഗതി കരടിലാണ് മന്ത്രാലയം നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇതിനുപുറമേ, ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾക്കുള്ള നിയന്ത്രണങ്ങളും ഭേദഗതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 2019- ലാണ് പിഐബി ഫാക്ട് ചെക്കിംഗ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്. വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെ വസ്തുത പരിശോധിക്കുക എന്നതാണ് ഫാക്ട് ചെക്കിംഗ് യൂണിറ്റിന്റെ പ്രധാന ധർമ്മം.

ഫാക്ട് ചെക്കിംഗ് യൂണിറ്റ്, സർക്കാർ അംഗീകാരമുള്ള ഫാക്ട് ഇൻ ഏജൻസികൾ, സർക്കാർ സ്ഥാപനങ്ങൾ, വകുപ്പുകൾ എന്നിവ വാർത്തകൾ തെറ്റാണെന്നും വ്യാജമാണെന്നും കണ്ടെത്തിയാൽ സോഷ്യൽ മീഡിയകൾ അത്തരത്തിലുള്ള വാർത്തകൾ പോസ്റ്റ് ചെയ്യുകയോ, പ്രദർശിപ്പിക്കുകയോ, അപ്‌ലോഡ് ചെയ്യുകയോ, പ്രസിദ്ധീകരിക്കുകയോ ചെയ്യാൻ പാടില്ല. ഇതിനുപുറമേ, വ്യാജ വാർത്തകളും മറ്റും മറ്റുള്ളവരിലേക്ക് കൈമാറ്റം ചെയ്യുകയോ ശേഖരിച്ചുവയ്ക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യില്ലെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉറപ്പുവരുത്തേണ്ടതാണ്.

Also Read: കേരളം നിലനില്‍ക്കുന്നത് കേന്ദ്രം നല്‍കുന്ന ധനസഹായം കൊണ്ടാണെന്നത് കള്ളപ്രചാരണം: മുഖ്യമന്ത്രി പിണറായി വിജയന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button