മിക്കവരുടെയും ഇഷ്ട പാനീയങ്ങളാണ് ചായ, കാപ്പി, എന്നിവ. ചായ തന്നെ പലതരം വേരിയന്റുകളിൽ തയ്യാറാക്കാൻ സാധിക്കും. പാൽ ചായ, കട്ടൻ ചായ, ഗ്രീൻ ടീ എന്നിങ്ങനെയുള്ള നീണ്ടനിരകൾ തന്നെ ചായക്ക് ഉണ്ട്. എന്നാൽ, ശരീരത്തിന് ഏറ്റവും കൂടുതൽ ഔഷധഗുണം നൽകുന്ന ചായയാണ് ബ്ലൂ ടീ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചായയുടെ നിറം നീലയാണ്. നീല നിറത്തിലുള്ള ശംഖ് പുഷ്പത്തിൽ നിന്നാണ് ബ്ലൂ ടീ ഉണ്ടാക്കുന്നത്. ഇവയിൽ അൽപം നാരങ്ങാനീരും ചേർത്താൽ കിടിലം ടേസ്റ്റ് ഉള്ള ബ്ലൂ ടീ റെഡി. ഇവയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
പ്രമേഹരോഗികൾക്ക് ധൈര്യസമേതം ബ്ലൂ ടീ കുടിക്കാവുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുളള കഴിവ് ശംഖ് പുഷ്പത്തിൽ അടങ്ങിയിട്ടുണ്ട്. ഇവ ഗ്ലൂക്കോസിനെ ആഗിരണം ചെയ്യുകയും, പ്രമേഹം നിയന്ത്രണവിധേയമാക്കുകയും ചെയ്യും.
Also Read: അലര്‍ജി തടയാൻ ഈ മുൻകരുതലുകൾ സ്വീകരിക്കൂ
ആന്റി- ഓക്സിഡന്റുകളുടെ കലവറയാണ് ബ്ലൂ ടീ. അതിനാൽ, ശരീരത്തിൽ എത്തുന്ന വിഷപദാർത്ഥങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് ബ്ലൂ ടീക്ക് ഉണ്ട്. ഇവ അകാല വാർദ്ധക്യത്തെ തടഞ്ഞു നിർത്തുന്നു.
മാനസിക പിരിമുറുക്കങ്ങൾ അകറ്റാൻ ബ്ലൂ ടീ വളരെ മികച്ചതാണ്. കൂടാതെ, കൊളസ്ട്രോൾ കുറയ്ക്കാനും, ഹൃദയസംബന്ധമായ അസുഖങ്ങൾ പിടിപെടുമ്പോൾ രക്ഷാകവചം തീർക്കാനും ബ്ലൂ ടീ സഹായിക്കും.
Post Your Comments