UAELatest NewsNewsInternationalGulf

തൊഴിലിടങ്ങളിൽ പരിക്കേറ്റ് ചികിത്സ തേടുന്ന ജീവനക്കാരുടെ വിവരങ്ങൾ പോലീസിൽ അറിയിക്കണം: നിർദ്ദേശവുമായി അധികൃതർ

ദുബായ്: തൊഴിലിടങ്ങളിൽ പരുക്കേറ്റ് ചികിത്സ തേടുന്ന ജീവനക്കാരുടെ വിവരങ്ങൾ ആശുപത്രി അധികൃതർ പൊലീസ് സ്റ്റേഷനുകളിൽ അറിയിക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ. തൊഴിലാളികൾക്ക് പരിക്കേൽക്കുകയോ തൊഴിലിന്റെ ഭാഗമായി രോഗ ബാധിതനാവുകയോ ചെയ്താൽ അടിയന്തരമായി ചികിത്സയ്ക്ക് വിധേയമാക്കണമെന്നാണ് നിർദ്ദേശം. തൊഴിലാളിയ്ക്ക് പരിക്കേറ്റ സാഹചര്യം വിശദമായി പരിശോധിച്ച ശേഷമായിരിക്കും നഷ്ടപരിഹാരം നൽകുക.

Read Also: പേരിയ ചുരത്തിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം : രണ്ടുപേർക്ക് പരിക്ക്, വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ഓൺലൈൻ വഴിയാണ് പരിക്കേറ്റ വിവരങ്ങൾ സമർപ്പിക്കേണ്ടത്. പരിക്ക് സ്വാഭാവികമാണോ ദുരൂഹതയുള്ളതാണോയെന്ന് പോലീസ് തീരുമാനിക്കും. മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും പോലീസ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. തൊഴിലാളി മന:പൂർവം വരുത്തി വച്ച അപകടമാണെന്ന് കണ്ടെത്തിയാൽ ആനുകൂല്യങ്ങൾ ലഭിക്കില്ല. മദ്യം, ലഹരി മരുന്ന്, ഉത്തേജക മരുന്ന് എന്നിവയുടെ ഉപയോഗം മൂലമുള്ള രോഗത്തിനും പരിക്കിനും നഷ്ടപരിഹാരം ലഭിക്കില്ല.

തൊഴിലാളികൾക്ക് പരിക്കേറ്റാൽ തൊഴിലുടമകളാണ് തുടർ നടപടികൾ ആദ്യം ചെയ്യേണ്ടത്. 48 മണിക്കൂറിനകം അധികൃതർക്ക് വിവരം കൈമാറണമെന്നാണ് നിർദ്ദേശം. തൊഴിലാളിയുടെ പേര്, രാജ്യം, തിരിച്ചറിയൽ കാർഡ് നമ്പർ, അപകടം നടന്ന സമയം, സ്ഥലം തുടങ്ങി സംഭവത്തിന്റെ സംക്ഷിപ്ത വിവരങ്ങൾ കൈമാറേണ്ടതാണ്.

Read Also: പനമരത്ത് മുതലയുടെ ആക്രമണം : യുവതിക്ക് പരിക്ക്, സംഭവം തുണിയലക്കാൻ പുഴയിൽ ഇറങ്ങിയപ്പോൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button