KottayamNattuvarthaLatest NewsKeralaNews

കാ​പ്പാ നി​യ​മം ലം​ഘി​ച്ചു : പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി

ഏ​റ്റു​മാ​നൂ​ർ പ​ട്ടി​ത്താ​നം ഭാ​ഗ​ത്ത്‌ കാ​ട്ടി​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ന​വാ​സി(46)​നെ​യാ​ണ് പിടികൂടിയത്

ഏ​റ്റു​മാ​നൂ​ര്‍: കാ​പ്പാ നി​യ​മം ലം​ഘി​ച്ച​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ഏ​റ്റു​മാ​നൂ​ർ പ​ട്ടി​ത്താ​നം ഭാ​ഗ​ത്ത്‌ കാ​ട്ടി​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ന​വാ​സി(46)​നെ​യാ​ണ് പിടികൂടിയത്. ഏ​റ്റു​മാ​നൂ​ര്‍ പൊ​ലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഇടുക്കിയില്‍ കന്യാസ്ത്രീ മഠത്തില്‍ സഹായം ചോദിച്ചെത്തിയ ശേഷം മോഷണം നടത്തിയ പ്രതി പിടിയില്‍ 

ജി​ല്ലാ പൊ​ലീ​സ് ചീ​ഫി​ന്‍റെ റി​പ്പോ​ർ​ട്ടി​ൻെ​റ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​പ്പാ നി​യ​മ ന​ട​പ​ടി നേ​രി​ട്ടുവ​രി​ക​യാ​യി​രു​ന്നു ഇ​യാ​ൾ. യാ​ത്രാ​വി​വ​ര​ങ്ങ​ൾ കോ​ട്ട​യം ഡെ​പ്യൂ​ട്ടി പൊ​ലീ​സ് സൂ​പ്ര​ണ്ടി​നെ എ​ല്ലാ ആ​ഴ്ച​യി​ലും ധ​രി​പ്പി​ക്ക​ണ​മെ​ന്ന ഉ​പാ​ധി ലം​ഘി​ച്ച​തി​നെത്തു​ട​ർ​ന്ന് ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

ഏ​റ്റു​മാ​നൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ ഇ​യാ​ളു​ടെ പേ​രി​ൽ അ​ടി​പി​ടി, കൊ​ല​പാ​ത​ക​ശ്ര​മം ഉ​ള്‍​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെന്ന് പൊലീസ് പറഞ്ഞു. ഏ​റ്റു​മാ​നൂ​ര്‍ എ​സ്എ​ച്ച്ഓ രാ​ജേ​ഷ്കു​മാ​ർ സി.​ആ​ർ, സി​പി​ഓ​മാ​രാ​യ ഡെ​ന്നി ര​ജ്ജി​ത്ത്, സെ​യ്ഫു​ദീൻ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇയാളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button