India

ഒടുവില്‍ ഇറോംശര്‍മ്മിളയും പ്രധാനമന്ത്രിയില്‍ വിശ്വാസം അര്‍പ്പിക്കുന്നു

ഇംഫാല്‍ : മണിപ്പൂരിലെ പ്രത്യേക സൈനികാധികാര നിയമത്തിനെതിരെ നിരാഹാര സമരം നടത്തുന്ന ഇറോം ശര്‍മിള ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇംഫാല്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വന്നപ്പോഴാണ് മാധ്യമപ്രവര്‍ത്തകരോട് ഇറോംശര്‍മിള തന്റെ ആവശ്യം അറിയിച്ചത്.

അതിതീവ്രവും സങ്കീര്‍ണവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ തനിക്ക് ആഗ്രമുണ്ടെന്ന് ഇറോം ശര്‍മിള പറഞ്ഞു. ആത്മഹത്യാശ്രമത്തിന് ഇറോംശര്‍മിളയ്‌ക്കെതിരെയെടുത്ത കേസില്‍ പട്യാല ഹൗസ് കോടതിയില്‍ മാര്‍ച്ച് 29,30 തീയതികളില്‍ ഇവര്‍ ഹാജരാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button