കൊടൈക്കനാല്‍: ഇറോം ശര്‍മിളയുടെ വിവാഹം കൊടൈക്കനാലില്‍ നടത്തുന്നതിനെതിരേ സമര്‍പ്പിച്ച പരാതി സബ് രജിസ്ട്രാര്‍ തള്ളി. കഴിഞ്ഞ മാസം 12ന് ഇറോം ശര്‍മിളയും അയര്‍ലന്‍ഡ് സ്വദേശി ഡെസ്മണ്ട് കുടീഞ്ഞോയും വിവാഹിതരാകാനായി കൊടൈക്കനാല്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ സംയുക്ത അപേക്ഷ നല്‍കിയത്. സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിനാണ് അപേക്ഷ നല്‍കിയിരുന്നത്. ഇക്കാര്യം ശര്‍മിള തന്നെയാണു കൊടൈക്കനാല്‍ പ്രസ്ക്ലബ്ബിലെത്തി മാധ്യമങ്ങളെ അറിയിച്ചത്.
ഇറോം ശര്‍മിളയും കുടിഞ്ഞോയും തമ്മിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തു കൊടുക്കരുതെന്നും അത്തരമൊരു വിവാഹം നടന്നാല്‍ കൊടൈക്കനാലിലെ സമാധാനാന്തരീക്ഷം തകരുമെന്നും കാണിച്ചു സാമൂഹ്യപ്രവര്‍ത്തകന്‍ വി. മഹേന്ദ്രന് നല്കിയ പരാതിയാണു തള്ളിയത്. ഇതേ ആവശ്യവുമായി തമിഴ്നാട് ഹിന്ദുമക്കള്‍ കക്ഷി സംസ്ഥാന പ്രസിഡന്റ് പി. രവികുമാറും രംഗത്തെത്തിയിരുന്നു.അപേക്ഷിച്ചിരിക്കുന്നവര്‍ സാധുവായ വിവാഹം കഴിച്ചിട്ടുള്ളവരാണെങ്കില്‍ മാത്രമേ രജിസ്ട്രേഷന് തടയാനാവൂ എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാര്‍ പരാതി തള്ളിക്കളഞ്ഞത്
Post Your Comments