രാജ്യത്ത് ടൈപ്പ് സി ചാർജിംഗ് പോർട്ടുകളുമായി ബന്ധപ്പെട്ടുള്ള ഗുണനിലവാര മാനദണ്ഡങ്ങൾക്ക് അന്തിമ രൂപരേഖയായി. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) ആണ് ഗുണനിലവാര മാനദണ്ഡങ്ങൾ പുറത്തിറക്കിയത്. ഇവ ഉടൻ പ്രാബല്യത്തിലാകുമെന്നാണ് സൂചന. അതേസമയം, ഫീച്ചർ ഫോണുകൾക്ക് പ്രത്യേകം രൂപകൽപ്പന ചെയ്ത പൊതു ചാർജറും ഉടൻ നിശ്ചയിക്കുന്നതാണ്. ടൈപ്പ് സി ചാർജറുകൾക്ക് ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ ഘട്ടം ഘട്ടമായാണ് നടപ്പാക്കുക. ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങുന്ന ആൻഡ്രോയിഡ് ഫോണുകൾക്ക് ടൈപ്പ് സി ചാർജിംഗ് പോർട്ടുകളാണ് നൽകുന്നത്.
ഇ- മാലിന്യത്തിന്റെ തോത് കുറയ്ക്കുന്നതിന്റെ ഭാഗമായി യൂറോപ്യൻ യൂണിയനും പൊതു ചാർജറായി യുഎസ്ബി ടൈപ്പ്- സി ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നു. 2024 ഓടെയാണ് ഇവ പ്രാബല്യത്തിലാകുക. അതേസമയം, ഇന്ത്യയും ഇതേ സമയക്രമം പിന്തുടരുമെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിലവിൽ, ഓരോ ഫോണുകൾക്കും ഓരോ ചാർജർ എന്ന നയമാണ് ഭൂരിഭാഗം രാജ്യങ്ങളും സ്വീകരിക്കുന്നത്. ഈ പ്രവണത ഉയർന്ന അളവിൽ ഇ- മാലിന്യം കുന്നുകൂടുന്നതിന് കാരണമായിട്ടുണ്ട്.
Also Read: ഉണ്ടിട്ട് കുളിക്കുന്നവരെ കണ്ടാൽ കുളിക്കണം എന്ന് പറയുന്നതിന്റെ കാരണം അറിയാമോ?
Post Your Comments